മുംബൈ: ബിസിനസുകാരനായ ഭർത്താവ് ആനന്ദ് അഹൂജയുമായുള്ള വിവാഹശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊങ്ങുന്നതായി നടി സോനം കപൂർ അഹൂജ. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവാർത്ത പങ്കുവെച്ചത്.
ഏറ്റവും നന്നായി നിന്നെ വളർത്താനും നിൻറെ ഓരോ ചുവടിലും പിന്തുണയും സ്നേഹവും നൽകി ഒപ്പം നിൽക്കാനും ഞങ്ങളുണ്ടാവും. കാത്തിരിക്കാനാവുന്നില്ല നിനക്കായി-സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സോനം പോസ്റ്റ് പങ്ക് വെച്ചതിന് തൊട്ട് പിന്നാലെ നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് ആശംസകൾ അറിയിക്കുന്നത്. കരീന കപൂർ, ദുൽഖർ സൽമാൻ,സാമന്ത റൂത്ത് പ്രഭു എന്നിവരും തങ്ങളുടെ ആശംസകൾ പോസ്റ്റിന് താഴെ അറിയിച്ചിട്ടുണ്ട്. അതിമനോഹരമായ വാർത്ത എന്നാണ് ദിയ മിർസ കമൻറിട്ടത് അഭിനന്ദനങ്ങൾ" എന്ന് അനന്യ പാണ്ഡെയും അറിയിച്ചു.
നടൻ അനിൽ കപൂറിന്റെയും സുനിത കപൂറിന്റെയും മൂത്ത മകളാണ് സോനം കപൂർ. വിവാഹത്തിന് ശേഷം ഗർഭധാരണത്തെക്കുറിച്ചുള്ള വാർത്തകൾ പലതവണ സോനം നിഷേധിച്ചിരുന്നു. 2018-ലാണ് സോനവും ആനന്ദും വിവാഹിതരായത്. 2019-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.
കൂടാതെ 2020 ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത അനിൽ കപൂറിൻറെയും അനുരാഗ് കശ്യപിൻറെയും എകെ വേഴ്സസ് എകെയിലും 36 കാരിയായ നടി ഒരു അതിഥി വേഷം ചെയ്തിരുന്നു. ചലച്ചിത്ര നിർമ്മാതാവ് സുജോയ് ഘോഷിന്റെ പിന്തുണയുള്ള ത്രില്ലർ ബ്ലൈൻഡിലാണ് സോനം അടുത്തതായി സ്ക്രീനിലെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...