Rimi Tomy Viral: അജ്ഞാത സുന്ദരിയുടെ കത്ത്, മറക്കാൻ പറ്റാത്ത അനുഭവം പങ്ക് വെച്ച് റിമി ടോമി

ഇൻഡിഗോ എയർലൈൻസ് എയർ ഹോസ്റ്റസ് നൽകിയ കത്താണ് റിമി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 01:10 PM IST
  • പേര് പോലും ചോദിക്കാൻ പറ്റിയില്ല ,ആ കൊച്ചു സുന്ദരിക്ക് ഉമ്മ
  • തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു
  • നിങ്ങൾ ഒരു പ്രചോദനമാണ്
Rimi Tomy Viral: അജ്ഞാത സുന്ദരിയുടെ കത്ത്, മറക്കാൻ പറ്റാത്ത അനുഭവം പങ്ക് വെച്ച് റിമി ടോമി

Rimi Tomy Viral Letter: തൻറെ ശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്യക്തിയായി മാറിയയാളാണ് റിമി ടോമി.സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യാറുമുണ്ട്. ഇത്തരത്തിൽ റിമി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ഒരു കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇൻഡിഗോ എയർലൈൻസ് എയർ ഹോസ്റ്റസ് നൽകിയ കത്താണ് റിമി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു ഫ്ലൈറ്റ് നു ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു ,ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോൾ അതിലേറെ സന്തോഷo തോന്നിയ ഒരു കാര്യം സത്യത്തിൽ ഇങ്ങനെ ഉള്ള കോപ്ലിമെൻസ് എനിക്ക് ഒരു ഇൻസ്പിരേഷൻ ആണ്
പേര് പോലും ചോദിക്കാൻ പറ്റിയില്ല ,ആ കൊച്ചു സുന്ദരിക് എന്റെ വക ഉമ്മ-റിമി പോസ്റ്റ് ചെയ്തു

ഇങ്ങനെ,ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക്‌ നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്.തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.നിങ്ങൾ ഒരു പ്രചോദനമാണ്.എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ-കത്തിൽ പറയുന്നു.

 
 
 
 

A post shared by Rimitomy (@rimitomy)

 

ഇൻസ്റ്റയിൽ റിമി കത്തിൻറെ ചിത്രം കൂടി പങ്ക് വെച്ചതോടെ നിരവധി പേരാണ് പോസ്റ്റിന് കമൻറുമായി എത്തുന്നത്. ഷംന കാപ്പിൽ എന്ന എയർ ഹോസ്റ്റസായിരുന്നു കത്ത് നൽകിയത്. ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടതോടെ ഷംന പോസ്റ്റിന് കമൻറിടുകയും ചെയ്തു. 9572 പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News