Dance Party: ഭരതനാട്യത്തിന് ചുടവുവെച്ച് ഷൈൻ ടോം ചാക്കോ; ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി

Dance Party Movie: ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയിലറിലെ ഹൈലേറ്റ്. 

Last Updated : Nov 10, 2023, 10:52 PM IST
  • ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്.
Dance Party: ഭരതനാട്യത്തിന് ചുടവുവെച്ച് ഷൈൻ ടോം ചാക്കോ; ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി.  എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന എന്റർടെയനറാണ് ചിത്രം എന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയിലറിലെ ഹൈലേറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബാ​​ഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ​ഗാനത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. 

ALSO READ: ബ്ലാക്ക് ബ്യൂട്ടി; തൻവിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ്  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.  സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക്  

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ &  മാർക്കറ്റിം​ഗ്-  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്.  സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News