Shine Tom Chacko : "സംഭവിച്ചത് ഒരു തെറ്റിദ്ധാരണ"; ഷൈൻ ടോം ചാക്കോ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചിട്ടില്ലെന്ന് സോഹന്‍ സീനുലാല്‍

Shine Tom Chacko Latest News : ഇതൊരു തെറ്റിദ്ധാരണ ആണെന്ന് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടും പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം എടുത്തുവെന്നും പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 11:05 AM IST
  • താരത്തിന്റെ പെരുമാറ്റം കണ്ടിട്ട് ഉണ്ടായ ഒരു തെറ്റിദ്ധാരണയാണ് സംഭവത്തിന് കാരണമായതെന്ന് സോഹന്‍ സീനുലാല്‍
  • ഇതൊരു തെറ്റിദ്ധാരണ ആണെന്ന് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടും പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം എടുത്തുവെന്നും പറഞ്ഞു.
  • ഷൈൻ ടോം ചാക്കോ അടുത്ത ഫ്ലൈറ്റിന് തന്നെ തിരിച്ചെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Shine Tom Chacko : "സംഭവിച്ചത് ഒരു തെറ്റിദ്ധാരണ"; ഷൈൻ ടോം ചാക്കോ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചിട്ടില്ലെന്ന് സോഹന്‍ സീനുലാല്‍

ഷൈൻ ടോം ചാക്കോ വിമാനത്തിന്റെ കോക്ക് പിറ്റിൽ കേറാൻ  ശ്രമിച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. താരത്തിന്റെ പെരുമാറ്റം കണ്ടിട്ട് ഉണ്ടായ ഒരു തെറ്റിദ്ധാരണയാണ് സംഭവത്തിന് കാരണമായതെന്ന് സോഹന്‍ സീനുലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്ഷീണിതനായിരുന്ന ഷൈൻ വിമാനത്തിൽ കയറിയ ഉടനെ ഉറങ്ങാൻ ആരംഭിച്ചിരുന്നു. ഇതിന് ഇടയിൽ ക്രൂ മെമ്പർ ഷൈനിനെ വിളിച്ച് ഉണർത്തി. ഉണർന്ന ഉടനെയുള്ള ഷൈനിന്റെ പെരുമാറ്റമാണ് കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചുവെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതൊരു തെറ്റിദ്ധാരണ ആണെന്ന് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടും പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം എടുത്തുവെന്നും പറഞ്ഞു. ഷൈൻ ടോം ചാക്കോ അടുത്ത ഫ്ലൈറ്റിന് തന്നെ തിരിച്ചെത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു.  ദുബായ് വിമാനത്താവളത്തൽ തടഞ്ഞുവച്ചിരുന്ന ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

ALSO READ: Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഉച്ചയ്ക്ക് 1.45 ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934  വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കിടന്നെന്നും ആരോപണമുണ്ട്. ഇതേതുടർന്നാണ് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കിയത്. പിന്നീട്, മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കിയിട്ടുണ്ട്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചത്.

പുതിയ ചിത്രമായ ഭാരത സർക്കസിന്റെ  പ്രമോഷൻ ചടങ്ങിന് ദുബായിലെത്തിയതായിരുന്നു ഷൈൻ. എന്നാൽ ഷൈനൊപ്പം ഉണ്ടായിരുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. സോഹൻസീനു ലാൽ സംവിധാനം ചെയ്ത്  ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് ഭാരത് സർക്കസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News