Shilpa Shetty Quits Social Media: സോഷ്യല്‍ മീഡിയയോട് ബൈ ബൈ പറഞ്ഞ് ശില്പാ ഷെട്ടി..!!

ആരാധകരെ ഞെട്ടിച്ച്‌ ബോളിവുഡ് താരം ശില്പാ ഷെട്ടി.. സോഷ്യല്‍ മീഡിയയോട് വിട പറയുന്നതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ് താരം. വ്യാഴാഴ്‌ചയാണ് താരം ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 12, 2022, 04:52 PM IST
  • സോഷ്യല്‍ മീഡിയയോട് ബൈ ബൈ പറഞ്ഞ് ശില്പാ ഷെട്ടി
  • സോഷ്യൽ മീഡിയയിൽ കറുത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് താൻ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതായി താരം പ്രഖ്യാപിച്ചത്.
Shilpa Shetty Quits Social Media: സോഷ്യല്‍ മീഡിയയോട് ബൈ ബൈ  പറഞ്ഞ്  ശില്പാ ഷെട്ടി..!!

Mumbai: ആരാധകരെ ഞെട്ടിച്ച്‌ ബോളിവുഡ് താരം ശില്പാ ഷെട്ടി.. സോഷ്യല്‍ മീഡിയയോട് വിട പറയുന്നതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ് താരം. വ്യാഴാഴ്‌ചയാണ് താരം ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്.

സോഷ്യൽ മീഡിയയിൽ കറുത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് താൻ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതായി താരം പ്രഖ്യാപിച്ചത്.  വാര്‍ത്ത‍ പുറത്തുവന്നതോടെ കാരണം അറിയാനുള്ള തിരക്കിലായി ആരാധകര്‍. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമിൽ നിന്നും ട്വിറ്ററിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതായാണ്  നടി വെളിപ്പെടുത്തുന്നത്. അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കി. അതായത്,  "സോഷ്യല്‍ മീഡിയ ബോറടിപ്പിക്കുന്നു, എല്ലാം ഒരേപോലെ തോന്നുന്നു, ഒരു പുതിയ മാറ്റം ലഭിക്കുന്നതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയാണ്", അവര്‍ കുറിച്ചു.  

Also Read:  The Kashmir Files OTT: 'ദി കശ്മീര്‍ ഫയല്‍സ്' നാളെ മുതൽ ഒടിടിയിൽ; എവിടെ, എങ്ങനെ കാണാം?

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശിൽപ ഷെട്ടി. അവർക്ക് ഇൻസ്റ്റാഗ്രാമിൽ 25 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. അവരെയെല്ലാം നിരാശപ്പെടുത്തിയാണ് താരത്തിന്‍റെ ഈ തീരുമാനം. 

ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും സോഷ്യൽ മീഡിയയിലില്ല. കേസിലകപ്പെട്ട് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം രാജ് കുന്ദ്ര സോഷ്യൽ മീഡിയയോട് വിട പറഞ്ഞിരുന്നു. ആളുകൾ അദ്ദേഹത്തെ വളരെ മോശമായി ട്രോളിയതാണ് ഈ  തീരുമാനത്തിന് പിന്നില്‍... 

ഈ ദിവസങ്ങളില്‍ ശില്പാ ഷെട്ടി രോഹിത് ഷെട്ടിയ്‌ക്കൊപ്പം 'ഇന്ത്യൻ പോലീസ് ഫോഴ്‌സ്' എന്ന  വെബ് സീരീസിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. ഗോവയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വനിതാ പോലീസായി ശില്പാ മാറിയിരിയ്ക്കുകയാണ്.  ശില്പാ ഷെട്ടിയ്‌ക്കൊപ്പം നടന്മാരായ സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ​​ഒബ്‌റോയ് എന്നിവരും ഈ വെബ് സീരീസിൽ പ്രത്യക്ഷപ്പെടും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News