ചലച്ചിത്ര തൊഴിലാളികളെ സഹായിക്കാൻ FEFKA ക്ക് ധനസഹായം നൽകി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും

 ഈ സമയത്ത് കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്തുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 01:06 PM IST
  • കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്ത്
  • കൊറോണ വ്യാപനം മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്
  • ചലച്ചിത്ര മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് പേർ കടുത്ത പ്രതിസന്ധിയിലാണ്
ചലച്ചിത്ര തൊഴിലാളികളെ സഹായിക്കാൻ FEFKA ക്ക് ധനസഹായം നൽകി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും

കൊച്ചി:  കൊവിഡിന്റെ രണ്ടാം തരംഗം മറ്റു മേഖലയെപ്പോലെതന്നെ ചലച്ചിത്രമേഖലയേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  ഈ സമയത്ത് കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്തുണ്ട്. 

കൊറോണ (Corona) വ്യാപനം മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് പേർ കടുത്ത പ്രതിസന്ധിയിലാണ്. 

Also Read: Door-to-Door Vaacination Drive: ജമ്മു കശ്മീരിൽ 124 കാരിയായ മുത്തശ്ശി കൊവിഡ് വാക്സിൻ സ്വീകരിച്ചു 

ഇവരെ സഹായിക്കുന്നതിനായി ഫെഫ്ക നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി എഡിറ്റർ ഷമീർ മുഹമ്മദും, ക്യാമറാമാൻ ജോമോൻ ടി ജോണും ഓരോ ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് സഹായമായി നൽകിയിട്ടുണ്ട്. 

ഇരുവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സഹായ ധനം സ്വീകരിച്ചു കൊണ്ട് ഫെഫ്ക (FEFKA) ഭാരവാഹികൾ അറിയിച്ചു. ഫെഫ്ക സിനിമാ മേഖലയിലെ നിരവധി പേർക്ക് സഹായം നൽകുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News