Alone Movie | എലോൺ ഉടനെത്തുമോ? പുതിയ പോസ്റ്റർ പങ്കുവച്ച് ഷാജി കൈലാസ്

പുതുവർഷത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 12:37 PM IST
  • എലോൺ വളരെ വ്യത്യസ്തമായ ഒരു കഥയാണ് അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു.
  • ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു.
  • മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.
Alone Movie | എലോൺ ഉടനെത്തുമോ? പുതിയ പോസ്റ്റർ പങ്കുവച്ച് ഷാജി കൈലാസ്

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തുവന്ന വാർത്തകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് എലോൺ. പുതുവർഷത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഒപ്പം പുതുവത്സരാശംകളും നേർന്നു. 

 

''എല്ലാവര്‍ക്കും ഈ വർഷം മികച്ചതാകട്ടെ എന്ന് ആശംസകള്‍ നേരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പുതുവര്‍ഷ സമ്മാനം. വളരെ പെട്ടെന്ന് തന്നെ ചിത്രം നിങ്ങളിലേക്ക് എത്തും എന്നും'' ഷാജി കൈലാസ് കുറിച്ചു.

Also Read: Alone Movie : എലോൺ വ്യത്യസ്‌തമായ കഥ; അഭിനയിക്കുന്നത് താൻ മാത്രം : മോഹൻലാൽ

എലോൺ വളരെ വ്യത്യസ്തമായ ഒരു കഥയാണ് അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ദി ക്യുവിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാൽ ഇക്കാര്യം അറിയിച്ചത്.

റെഡ് ചില്ലീസിന് ശേഷം മോഹൻലാലും (Mohanlal) ഷാജികൈലാസും (Shaji Kailas) 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.

Also Read: Mohanlal - Shaji Kailas Alone : എലോണിന്റെ ചിത്രീകരണം പൂർത്തിയായി; പതിനെട്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് ഷാജി കൈലാസ്

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്ന ടാഗ്‍ലൈനോടെയാണ് 'എലോണ്‍' എത്തുക. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ എത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News