Ranjusha Menon: സീരിയൽ - സിനിമ താരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Serial - movie star Ranjusha found dead: ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് 35കാരിയായ രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 12:10 PM IST
  • ഭർത്താവുമൊത്ത് ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ.
  • രഞ്ജുഷയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
  • രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
Ranjusha Menon: സീരിയൽ - സിനിമ താരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സീരിയൽ - സിനിമ നടി രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 35 വയസായിരുന്നു. ഭർത്താവുമൊത്ത് ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കൊച്ചിയ സ്വദേശിനിയായ രഞ്ജുഷ.

രഞ്ജുഷയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ ഭർത്താവ് ഷൂട്ടിന് പോയി രഞ്ജിഷയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുട‍ർന്ന് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങി നിലയിൽ കണ്ടത്. ഉടൻ തന്നെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് പങ്കാളിയായ മനോജ് പോലീസിനോട് പറഞ്ഞത്.

ALSO READ: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പിടിയിൽ

രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ടിവി ചാനലിൽ അവതാരികയായാണ് രഞ്ജുഷ മേനോൻ  കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് രഞ്ജുഷ പ്രശസ്തയായത്. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 

സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും രഞ്ജുഷ അഭിനയിച്ചു. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News