Bus Accident: കെഎസ്ആർടിസിയുമായി മത്സരയോട്ടം; സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

Venjaramoodu Bus Accident: കെഎസ്ആർടിസിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 07:42 PM IST
  • സ്വകാര്യ ബസ് പോസ്റ്റിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.
  • ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സംഭവം.
  • പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Bus Accident: കെഎസ്ആർടിസിയുമായി മത്സരയോട്ടം; സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെ. എസ്.ആർ.ടി.സി ബസുമായി മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. സന്ദീപ്(23), ഗോകുൽ ( 27 ), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി (10), ജനി (31) എന്നിവരെ  വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ  കോളേജിലും ഗുരുതര മായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

മുക്കൂന്നൂരിൽ ഇന്നലെ വൈകിട്ട് 6 മണിക്കാണ് സംഭവം. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലേക്ക് പോയ ശ്രീ ഭദ്ര ബസാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട്ടിൽ നിന്നും ഒരു  കെ.എസ്.ആർ.ടിസി ബസുമായി മത്സര ഓട്ടം നടത്തുകയും മുക്കുന്നൂർ ഇറക്കത്തിൽ വച്ച് കെ.എസ്.ആർ.ടിസി യെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് കുഴിയിലേക്ക് പതിക്കുകയായിരുന്നു എന്ന് യാത്രക്കാർ പറയുന്നു. 

ALSO READ: കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

വെഞ്ഞാറമൂട് പോലിസ് ഇൻസ്പക്ടർ അനുപ് കൃഷ്ണ, എസ് ഐ ഷാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും, അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റ നേതൃത്വത്തിൽ ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News