Balram Mattannur Passed Away: തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

Balram Mattannur Passed Away: കര്‍മ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 18, 2024, 09:54 AM IST
  • പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
  • ഏറെക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു
  • തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒട്ടേറെ ​ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് ബല്‍റാം മട്ടന്നൂര്‍
Balram Mattannur Passed Away: തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ  ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു.  62 വയസായിരുന്നു. ഏറെക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്. 

Also Read: പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയൻ അന്തരിച്ചു

കര്‍മ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്.  സ്കൂള്‍ പഠന കാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ആദ്യ നോവൽ 'ഗ്രാമം' എഴുതിയത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.  എങ്കിലും ഈ നോവൽ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിൻറെ ഇരുപതാം വയസിലാണ്. 

Also Read: ശനി നക്ഷത്രമാറ്റം: വരുന്ന 6 മാസം ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!

തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒട്ടേറെ ​ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് ബല്‍റാം മട്ടന്നൂര്‍. കാശി എന്ന മറ്റൊരു നോവലിനൊപ്പം ബലന്‍ (സ്മരണകള്‍), മുയല്‍ ​ഗ്രാമം, രവി ഭ​ഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍) തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News