Gold Smuggling: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

Gold Smuggling Case: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് DRI പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : May 31, 2024, 11:58 AM IST
  • മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ
  • കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്
  • 960 ഗ്രാം സ്വർണമാണ് പിടികൂടിയത്
Gold Smuggling: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.

Also Read: വ്യക്തിവൈരാഗ്യം: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച 3 പേർ അറസ്റ്റിൽ

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് DRI പ്രതികരിച്ചു. മസ്‌കത്തില്‍ നിന്നും കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കാബിൻ ക്രൂ അംഗമായ സുരഭി കൊല്‍ക്കത്ത സ്വദേശിയാണ്.  ഇവര്‍ മിശ്രിത രൂപത്തിൽ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാന്ന് കഴിഞ്ഞ ദിവസം റവന്യു ഇൻ്റലിജൻസിന്റെ പിടിയിലായത്. 

Also Read: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!

 

ഇതിനു മുമ്പും സുരഭി സ്വർണം കടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്.  മാത്രമല്ല കേരളത്തിലെ സ്വർണ കടത്തു സംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടോയെന്നും ഡി ആർ ഐ പരിശോധിക്കുന്നുണ്ട്.  സ്വർണക്കടത്തില്‍ ഇവർക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.  സുരഭിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News