Sanjay Dutt Injured: തെലുങ്ക് നടൻ റാം പൊതിനേനിക്കൊപ്പം സ്‌ക്രീൻ പങ്കിടുന്ന തന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ഡബിൾ ഐ സ്മാർട്ട്''-ന്‍റെ സെറ്റിൽ വച്ച് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരിക്ക്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബാങ്കോക്കിൽ ഒരു വാൾ പോരാട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. തലയിലേറ്റ പരിക്ക് നിസാരമാണ് എങ്കിലും തുന്നല്‍ വേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ചയാണ് അപകടം ഉണ്ടായത്. എന്നിരുന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ താരം വീണ്ടും ഷൂട്ടിംഗ് സെറ്റിലെത്തി സീക്വൻസ് പൂർത്തിയാക്കിക്കൊണ്ട് തന്‍റെ പ്രൊഫഷണൽ പ്രതിബദ്ധത നിറവേറ്റുകയും ചെയ്തു.
Also Read: Weekly Numerology Predictions: സമ്പത്തും പ്രശസ്തിയും വര്‍ദ്ധിക്കും!! ഈ ആഴ്ചയിലെ ഭാഗ്യശാലികള്‍ ഇവരാണ്
രണ്ടാഴ്ച മുന്‍പാണ് ചിത്രത്തിലെ സഞ്ജയ് ദത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ അൾട്രാ സ്റ്റൈലിഷായാണ് ഈ ചിത്രത്തില്‍ സഞ്ജയ് എത്തുന്നത് എന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു. കമ്മലും മോതിരവും വലിയ വിലപിടിപ്പുള്ള വാച്ചും മുഖത്തും വിരലുകളിലും ടാറ്റൂ അടിച്ചും തീർത്തും വ്യത്യസ്തമായ ഗംഭീരം ലുക്കിൽ സഞ്ജയ് ദത്ത് എത്തുന്നു. തോക്കുകൾ അദ്ദേഹത്തിന്‍റെ മേൽ ചൂണ്ടി നിൽക്കുമ്പോഴും സിഗരറ്റ് വലിക്കുന്ന മാസ്സ് ലുക്കിലാണ് പോസ്റ്ററിൽ കാണുന്നത്. പവർഫുൾ കഥാപാത്രമാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ ചെയ്യുന്നതെന്ന് വ്യക്തം.
വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും അഭിനയിച്ച 'ലൈഗർ' സംവിധായകന്‍ പുരി ജഗന്നാഥാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത് ഈ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. 'കെജിഎഫ്: ചാപ്റ്റർ 2' എന്ന ചിത്രത്തിലൂടെ കന്നഡയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു.
കൂടാതെ, സഞ്ജയ് ദത്ത് തന്‍റെ വരാനിരിക്കുന്ന 'ലിയോ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. അതിൽ തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്, തൃഷ എന്നിവർക്കൊപ്പം സ്‌ക്രീൻ പങ്കിടും. ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട്ട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോഴാണ് റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും ഡബിൾ ഐ സ്മാർട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...