Sana Khan: ഈ ഉംറ വളരെ സ്പെഷ്യലാണെന്ന് സന ഖാൻ; അമ്മയാകാൻ പോകുന്നതിൻറെ സന്തോഷത്തിലാണോയെന്ന് ആരാധകർ

Actress Sana Khan: 'അൽഹംദുലില്ലാ, വളരെ സന്തോഷം, ഈ ഉംറ എന്നെ സംബന്ധിച്ച് വളരെ വളരെ സ്പെഷ്യൽ ആണ്. അത് ഞാൻ ഉടനെ നിങ്ങളോട് പറയാം. അള്ളാഹു ഇത് എളുപ്പമാക്കട്ടെ,' സന ഖാൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 02:32 PM IST
  • സന ഖാൻ ഭർത്താവിനൊപ്പം തീർഥാടന യാത്രകൾ നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്
  • ഉംറ തീർഥാടനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
Sana Khan:  ഈ ഉംറ വളരെ സ്പെഷ്യലാണെന്ന് സന ഖാൻ; അമ്മയാകാൻ പോകുന്നതിൻറെ സന്തോഷത്തിലാണോയെന്ന് ആരാധകർ

ഉംറ നിർവഹിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് സന ഖാൻ. അഭിനയ ജീവിതത്തിൽ നിന്ന് വിടപറഞ്ഞ് ആത്മീയതയുടെ പാത പിന്തുടരുന്ന സന ഖാൻ ഭർത്താവിനൊപ്പം തീർഥാടന യാത്രകൾ നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഉംറ തീർഥാടനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

'അൽഹംദുലില്ലാ, വളരെ സന്തോഷം, ഈ ഉംറ എന്നെ സംബന്ധിച്ച് വളരെ വളരെ സ്പെഷ്യൽ ആണ്. അത് ഞാൻ ഉടനെ നിങ്ങളോട് പറയാം. അള്ളാഹു ഇത് എളുപ്പമാക്കട്ടെ,' സന ഖാൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇതോടെ സന ​ഗർഭിണിയാണെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. ​ഗർഭിണിയാണെന്ന സംശയങ്ങൾ പലരും പോസ്റ്റിന് താഴെ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Saiyad Sana Khan (@sanakhaan21)

അമ്മയാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും ഉടനെ ഇക്കാര്യം വ്യക്തമാക്കുമെന്നുമാണ് സനയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 2020ൽ ആയിരുന്നു ഇസ്ലാമിക പണ്ഡിതനും വജ്രവ്യാപാരിയുമായ അനസ് സയിദുമായി സന ഖാന്റെ വിവാഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News