സൽമാൻ ഖാന്റെ ബോഡി ഡബിൾ ഇനിയില്ല; സാഗർ പാണ്ഡെ അന്തരിച്ചു

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.  സാഗർ പാണ്ഡെയുടെ വിയോഗത്തിൽ സൽമാൻ ഖാൻ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സൽമാൻ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളിൽ സാഗർ പാണ്ഡെ അഭിനയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ്ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിൽ സാഗർ പാണ്ഡെ സൽമാനൊപ്പം പ്രവർത്തിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 10:01 AM IST
  • സൽമാൻ ഖാന്റെ ബോഡി ഡബിൾ ഇനിയില്ല
  • സാഗർ പാണ്ഡെ അന്തരിച്ചു
  • ഇന്നലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു
സൽമാൻ ഖാന്റെ ബോഡി ഡബിൾ ഇനിയില്ല; സാഗർ പാണ്ഡെ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു. ഇന്നലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണയുടനെ സാഗർ പാണ്ഡെയെ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.  സാഗർ പാണ്ഡെയുടെ വിയോഗത്തിൽ സൽമാൻ ഖാൻ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സൽമാൻ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളിൽ സാഗർ പാണ്ഡെ അഭിനയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ്ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിൽ സാഗർ പാണ്ഡെ സൽമാനൊപ്പം പ്രവർത്തിച്ചിരുന്നു.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Salman Khan (@beingsalmankhan)

സാഗർ പാണ്ഡെ ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ്. താൻ ഒരു അഭിനേതാവാകാനാണ് മുംബൈയിൽ എത്തിയതെന്നും പിന്നീട് അഭിനയിക്കാൻ അവസരങ്ങൾ കിട്ടാതെ വന്നപ്പോൾ ആണ് ബോഡി ഡബിൾ ആകാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News