50 കോടിയിൽ സൈന്ധവ്; വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം

അനിൽ രവിപുടിയാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 08:00 PM IST
  • ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു
  • ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്
  • സന്തോഷ് നാരായണൻ സംഗീതം നിർവ്വഹിക്കുന്നു
50 കോടിയിൽ സൈന്ധവ്; വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം

വിക്ടറി വെങ്കിടേഷ്, നവാസുദ്ദീൻ സിദ്ദിഖി, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ  സൈന്ധവ്  ലോഞ്ച് ചെയ്തു.നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന വൈ സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം സൈന്ധവ്  ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു 

നായകൻ നാനി, റാണ ദഗ്ഗുബതി, നാഗ ചൈതന്യ, നിർമ്മാതാവ് സുരേഷ് ബാബു, ദിൽ രാജു, കെ രാഘവേന്ദ്ര റാവു, നിർമ്മാതാക്കളായ മൈത്രി നവീൻ, സിരീഷ്, വൈര മോഹൻ ചെറുകുരി, ഡോ. വിജയേന്ദർ റെഡ്ഡി, എ കെ എന്റർടൈൻമെന്റ്സ് അനിൽ സുങ്കര, പീപ്പിൾസ് മീഡിയ വിശ്വ പ്രസാദ്, വിവേക് കുച്ചിഭോട്ല, 14 റീൽസ്+  ഗോപി അചന്ത, സംവിധായകൻ വിമൽ കൃഷ്ണ, നിർമ്മാതാവ് ഷൈൻ സ്‌ക്രീൻസ് സാഹു ഗരപതി, എസ്‌എൽവി സിനിമാസ് സുധാകർ ചെറുകുരി, ബന്ദ്‌ല ഗണേഷ്, സിത്താര നാഗ വംശി, സംവിധായകൻ ബി ഗോപാൽ, എം എസ് രാജു, നിർമ്മാതാവ് ബെല്ലംകൊണ്ട സുരേഷ്, ക്ലാസിക് സുധീർ, നിസാം ശശി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

Also Read: @ Movie: ഡാർക്ക് വെബ്ബിന്റെ നിഗൂഢതയുമായി 'അറ്റ്'; സഞ്ജനയുടെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്

 റാണ ദഗ്ഗുബതി, നാഗ ചൈതന്യ, സുരേഷ് ബാബു എന്നിവർ ചേർന്ന് തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി.  കെ രാഘവേന്ദ്ര റാവു ക്ലാപ്പ് ബോർഡ് അടിച്ചപ്പോൾ ദിൽ രാജു ക്യാമറ സ്വിച്ച് ഓൺ ചെയ്തു.  അനിൽ രവിപുടിയാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.  സൈന്ധവിന്റെ റെഗുലർ ഷൂട്ട് ഉടൻ ആരംഭിക്കും.

 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.വൻ ബജറ്റിലാണ് സൈന്ധവി ഒരുങ്ങുന്നത്, വെങ്കിടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.  സിനിമയിൽ നിരവധി പ്രമുഖ അഭിനേതാക്കൾ അഭിനയിക്കും, 

 സന്തോഷ് നാരായണൻ സംഗീതം നിർവ്വഹിക്കുന്നു.  എസ് മണികണ്ഠൻ ക്യാമറ ചലിപ്പിക്കുമ്പോൾ ഗാരി ബിഎച്ച് എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറുമാണ്.  കിഷോർ തല്ലൂരാണ് സഹനിർമ്മാതാവ്. മറ്റ് അഭിനേതാക്കളെ ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.  സൈന്ധവ് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും റിലീസ് ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News