Saani Kaayidham Release : കൈയിൽ തോക്കുമായി കീർത്തി സുരേഷ്, സാനി കായിദം ട്രെയ്‌ലറെത്തി; ചിത്രം ആമസോൺ പ്രൈമിൽ എത്തും

Saani Kaayidham OTT Release : ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. മെയ് 6 ന് ചിത്രം ആമസോൺ പ്രൈമിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 07:03 PM IST
  • ചിത്രത്തിൽ വളരെ വേറിട്ട ഒരു കഥാപാത്രമായി ആണ് കീർത്തി സുരേഷ് എത്തുന്നത്.
  • ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. മെയ് 6 ന് ചിത്രം ആമസോൺ പ്രൈമിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
  • പ്രതികാരത്തിന്റെ കഥയുമായി ആണ് ഇത്തവണ കീർത്തി സുരേഷ് എത്തുന്നത്.
  • റിവഞ്ച് - ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും സാനി കായിദം എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്.
Saani Kaayidham Release : കൈയിൽ തോക്കുമായി കീർത്തി സുരേഷ്, സാനി കായിദം ട്രെയ്‌ലറെത്തി; ചിത്രം  ആമസോൺ പ്രൈമിൽ എത്തും

കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സാനി കായിദത്തിന്റ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തിൽ വളരെ വേറിട്ട ഒരു കഥാപാത്രമായി ആണ് കീർത്തി സുരേഷ് എത്തുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. മെയ് 6 ന് ചിത്രം ആമസോൺ പ്രൈമിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പ്രതികാരത്തിന്റെ കഥയുമായി ആണ് ഇത്തവണ കീർത്തി സുരേഷ് എത്തുന്നത്. റിവഞ്ച് - ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും സാനി കായിദം എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്.

ചിത്രത്തിൽ പൊന്നി എന്ന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്. റോക്കി എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാനി കായിദം. ചിത്രത്തിൽ കീർത്തി സുരേഷിനോടൊപ്പം സെൽവരാഘവനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ സെൽവരാഘവന്റെ സഹോദരിയായി ആണ് കീർത്തി സുരേഷ് എത്തുന്നത്. ചിത്രത്തിന് വളരെയേറെ ശ്രദ്ധ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ALSO READ: കെജിഎഫിൽ മുങ്ങി മലയാള സിനിമ; രമേഷ് പിഷാരടിയുടെ സിനിമയ്ക്ക് പ്രേക്ഷകരില്ല; പല തീയേറ്ററിലും ഷോ ക്യാൻസൽ ചെയ്തു

1980 കാലഘട്ടത്തിലെ പശ്ചാത്തലത്തിലാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.  തന്റെ കുടുംബത്തെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കിയവര്‍ക്കെതിരെ 'പൊന്നി' നടത്തുന്ന പ്രതികാരമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രത്തില്‍ സഹോദരനിലൂടെയാണ് പൊന്നിയെന്ന കഥാപാത്രം തന്റെ പ്രതികാരം പൂർത്തിയാക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകളും, ലൊക്കേഷൻ ചിത്രങ്ങളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ചിത്രത്തിൻറെ പ്രമേയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല, ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. 

കീർത്തി സുരേഷ് ചിത്രം സര്‍ക്കാരു വാരി പാട്ടയും ഉടൻ റിലീസിന് ഒരുങ്ങുകയാണ്.  മെയ് 12ന് തിയറ്ററുകളിലാണ് സര്‍ക്കാരു വാരി പാട്ട റിലീസ് ചെയ്യുന്നത്.  ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പരശുറാം ആണ്. ചിത്രത്തിലെ ഗാനങ്ങളും, പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ കീർത്തി സുരേഷിനെയും മഹേഷ് ബാബുവിനെയും കൂടാതെ സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മുമ്പ് പുറത്ത് വിട്ട കലാവതിയെന്ന ഗാനത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകൻ പരശുറാം തന്നെയാണ്. ഹൈദരാബാദ്, യുഎസ്, ദുബായ് എന്നിവിടങ്ങളിലായി ആണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തികരിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News