Romancham Movie: ഹൊറർ കോമഡിയുമായി സൗബിനും അർജുനും; 'രോമാഞ്ചം' ട്രെയിലർ

ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 09:35 AM IST
  • ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം.
  • ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം.
Romancham Movie: ഹൊറർ കോമഡിയുമായി സൗബിനും അർജുനും; 'രോമാഞ്ചം' ട്രെയിലർ

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.  

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 

Rorscach Movie : ഒടുവിൽ നിഗൂഢതകൾ അവസാനിപ്പിക്കാൻ റോഷാക്ക് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പോസ്റ്ററുകളിലും ടീസറുകളിലും ഒളിപ്പിച്ച നിഗൂഢതകൾ അവസാനിപ്പിക്കാൻ മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന്  റിലീസ് ചെയ്യും. ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായ വിവരവും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റോഷാക്ക്. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയതിന് പിന്നാലെ റ്റ് റൂം ടോർച്ചർ ചർച്ച വിഷയം ആയിരുന്നു. ഇതും ചിത്രത്തിൽ പ്രതിപാദിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചറിനെ പറയുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: KumarI Movie: ഭൂപടങ്ങൾക്ക് അറിയാത്ത ലോകത്തിലേക്ക് വന്നു കയറുന്ന ‘കുമാരി’ ആരാണ്? റിലീസ് ഒക്ടോബർ 28 ന്

 

മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുകയാണ്.  നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ്  കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.

ഡിസി  കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News