കൊച്ചി: സൗണ്ട് ഡിസൈനിങിൽ ഓസ്കാർ സ്വന്തമാക്കിയ റെസൂൽ പൂക്കുട്ടി സംവിധാനത്തിലേക്ക്. ഒറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അസിഫ് അലിയും അർജുൻ അശോകനുമാകും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഏപ്രിൽ 13ന് വൈകിട്ട് ഉണ്ടാകുമെന്ന് പൂക്കുട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
"സുഹൃത്തുക്കളെ ഇന്ന് വൈകിട്ട് എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഒരു സായാഹ്നമാണ് ഒരുങ്ങുന്നത്. ഞങ്ങൾ ഞങ്ങളുടെ ആദ്യ നിർമാണ സംരഭം അവതരിപ്പിക്കാൻ പോകുകയാണ്" റസൂൽ പൂക്കുട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
ALSO READ : 20 ദിവസത്തേക്ക് ഇത്രയും രൂപയോ? നയൻതാര പ്രതിഫലം കൂട്ടിയോ?
Ok guys, today evening going to be a big evening for me and my loved ones! We are launching our first production and more exciting things to follow… Be there!#ChildrenReunitedLLP #ResulPookuttyProductions #OttaTheMovie pic.twitter.com/btANoB7nrb
— resul pookutty (@resulp) April 12, 2022
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് ഏപ്രിൽ 13ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടക്കുന്ന പരിപാടിയിലൂടെ അറിയിക്കുമെന്ന് പൂക്കുട്ടി അറിയിച്ചു. അതേസമയം സിനിമയുടെ കാസ്റ്റിങ് മറ്റ് അണിയറപ്രവർത്തകരെ കുറിച്ചൊന്നു റെസൂൽ പൂക്കുട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ചിൽഡ്രൻ റിയുണൈറ്റഡ് എൽഎൽപിയുടെയും പൂക്കുട്ടിയുടെ തന്നെ നിർമാണ കമ്പനിയായ റെസൂൽ പൂക്കുട്ടി പ്രൊൃക്ഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. റെസൂൽ പൂക്കുട്ടിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഒറ്റ.
ALSO READ : പൃഥ്വിരാജ് ചിത്രം കടുവ ഉടൻ തിയേറ്ററുകളിലെത്തുമോ? സൂചന നൽകി സംവിധായകൻ ഷാജി കൈലാസ്
നേരത്തെ 'ദ സൗണ്ട് സ്റ്റോറി' എന്ന ഡോക്യുമെന്ററി പൂക്കുട്ടി സംവിധാനം ചെയ്തിരുന്നു. ചിത്രത്തിൽ ഒരു ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനറുടെ വേഷത്തിൽ ഡോക്യുമെന്ററിയിൽ പൂക്കുട്ടി അഭിനയിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.