Cirkus Movie : കരിയറിലെ ആദ്യ ഇരട്ട വേഷവുമായി റൺവീർ സിംഗ്; രോഹിത്ത് ഷെട്ടിയുടെ 'സർക്കസ്' ക്രിസ്മസിന് തീയറ്ററുകളിലെത്തും

Cirkus Movie Release date 2022 ഡിസംബർ 23 നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. റൺവീർ സിംഗ് ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Written by - Ajay Sudha Biju | Last Updated : May 10, 2022, 06:45 PM IST
  • 2022 ഡിസംബർ 23 നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
  • റൺവീർ സിംഗ് ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
  • നേരത്തെ സിംബ, സൂര്യവൻശി എന്നീ രണ്ട് ചിത്രങ്ങൾക്ക് വേണ്ടി റൺവീർ സിംഗും രോഹിത്ത് ഷെട്ടിയും ഒന്നിച്ചിരുന്നു.
Cirkus Movie : കരിയറിലെ ആദ്യ ഇരട്ട വേഷവുമായി റൺവീർ സിംഗ്; രോഹിത്ത് ഷെട്ടിയുടെ 'സർക്കസ്' ക്രിസ്മസിന് തീയറ്ററുകളിലെത്തും

മുംബൈ : രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിൽ റൺവീർ സിംഗ് നായകനായി അഭിനയിക്കുന്ന സർക്കസ് എന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. 2022 ഡിസംബർ 23 നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. റൺവീർ സിംഗ് ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സിംബ, സൂര്യവൻശി എന്നീ രണ്ട് ചിത്രങ്ങൾക്ക് വേണ്ടി റൺവീർ സിംഗും രോഹിത്ത് ഷെട്ടിയും ഒന്നിച്ചിരുന്നു. രണ്ട് സിനിമയും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 

'വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരെ തീയറ്ററുകളിലേക്ക് എത്തിക്കാനുള്ള സമയം വന്നിരിക്കുന്നു. 16 വർഷങ്ങൾക്ക് മുൻപ് എന്‍റെ ആദ്യ ചിത്രമായ ഗോൽമാലിന് പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവും കാരണമാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത്. പ്രേക്ഷകർക്കുള്ള ഈ വർഷത്തെ എന്‍റെ ക്രിസ്മസ് സമ്മാനമാണ് സർക്കസ് എന്ന ചിത്രം. സർക്കസിൽ ഒരുപാട് ഗുലുമാലുകൾ നിങ്ങളെ കാത്തിരിക്കുന്നു' എന്ന അടിക്കുറുപ്പ് നൽകിയാണ് രോഹിത്ത് ഷെട്ടി സർക്കസിന്‍റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചത്. 

ALSO READ : Sholay Actor Amjad Khan : 'അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പോലും അച്ഛന്‍റെ കയ്യിൽ പണമുണ്ടായിരുന്നില്ല' ; അംജദ് ഖാൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് മകൻ

'രോഹിത്ത് ഷെട്ടിയുടെ പൊൻതൂവലിൽ മറ്റൊരു ചിത്രം കൂടി', 'ഹെലിക്കോപ്റ്ററുകളെപ്പോലെ കാറുകൾ പറക്കാൻ സമയമായി', 'സർക്കസും ഗോൽമാലും തമ്മിൽ കഥയിൽ എന്തെങ്കിലും ബന്ധമുണ്ടോ..?' തുടങ്ങി ആരാധകരുടെ ഒട്ടനവധി സംശങ്ങളും ആശംസകളും കൊണ്ട് രോഹിത്ത് ഷെട്ടിയുടെ ഇൻസ്റ്റാഗ്രാം കമന്‍റ്ബോക്സ് നിറഞ്ഞിരിക്കുകയാണ്. 

റൺവീറിനെ കൂടാതെ ജാക്വലിൻ ഫെർണാണ്ടസ്, പൂജാ ഹെഗ്‌ഡെ, സിദ്ധാർത്ഥ ജാദവ്, ജോണി ലിവർ, സഞ്ജയ് മിശ്ര, വ്രജേഷ് ഹിർജി, വിജയ് പട്‌കർ, സുൽഭ ആര്യ, മുകേഷ് തിവാരി, അനിൽ ചരൺജീത്, അശ്വിനി കൽശേക്കർ, മുരളി ശർമ്മ തുടങ്ങി ഒരു വൻ താരനിരയും സർക്കസിൽ അണിനിരക്കുന്നുണ്ട്. ജനന സമയത്ത് വേർപിരിഞ്ഞ, കാണാൻ ഒരുപോലെ ഇരിക്കുന്ന ഇരട്ട സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് സർക്കസ് എന്ന ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ഷേക്സ്പിയറുടെ വിഖ്യാത നാടകമായ 'ദി കോമഡി ഓഫ് എറേഴ്സി'ന്‍റെ ഒരു ചലച്ചിത്ര ആവിഷ്കാരമായിരിക്കും സർക്കസ് എന്ന ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരം. 

ALSO READ : Prithviraj Movie : ബോളിവുഡിന്റെ പ്രതാപം തിരിച്ചു പിടിക്കാൻ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറെത്തുന്നു; പൃഥ്വിരാജ് സിനിമയുടെ ട്രെയിലർ പുറത്ത്

എന്നാൽ ആദ്യമായല്ല ഈ നാടകം ബോളീവുഡിലേക്ക് ചലച്ചിത്ര രൂപത്തിൽ എത്തുന്നത്, സ‍ഞ്ജീവ് കുമാർ നായകനായി 1982 ൽ പുറത്തിറങ്ങിയ 'അങ്കൂർ' എന്ന ചിത്രവും ദി കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. റൺവീർ സിങ്ങിന്‍റെ സിംബക്ക് ശേഷം രോഹിത്ത് ഷെട്ടിക്കൊപ്പമുള്ള രണ്ടാമത്തെ മുഴുനീള ചിത്രം ആണ് സർക്കസ്. സൂര്യവൻശി എന്ന ചിത്രത്തിൽ റൺവീർ സിംഗ് ഒരു അതിഥി വേഷത്തിലായിരുന്നു അഭിനയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News