മുംബൈയിലെ ബാന്ദ്ര പരിസരത്ത് ബന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന വീട് സ്വന്തമാക്കി രൺവീർ സിങ്ങും ദീപിക പദുക്കോണും. ഇതോടെ ഇരുവരും ഷാരൂഖ് ഖാന്റെ അയൽക്കാരായി മാറും. 119 കോടി രൂപയാണ് സിംഗ് വീടിനായി നൽകിയതെന്നാണ് റിപ്പോർട്ട്.
119 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കരാറിലാണ് രൺവീർ സിങ്ങും പിതാവ് ജഗ് ജീത് സുന്ദർസിങ് ഭവ്നാനിയും ഒപ്പുവെച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഓ ഫൈവ് ഓ മീഡിയ വർക്ക്സ് എൽഎൽപിയുടെ പേരിലാണ് വീട് വാങ്ങുന്നത്. ഇനോം നാഗ്പാൽ റീയൽറ്റിയാണ് വിൽപ്പനക്കാർ.
1,300 ചതുരശ്ര അടി ഡെക്ക് ഒഴികെ, 11,266 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. കൂടാതെ കെട്ടിടത്തിൽ 19 പാർക്കിങ് സൗകര്യവും ഉടമകൾക്ക് ലഭിക്കും. ചതുരശ്ര അടിക്ക് 1.05 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിക്ക് 7.13 കോടി രൂപയും ക്വാഡ്രാപ്ലെക്സിന് 118.94 കോടി രൂപയും നൽകിയതായാണ് റിപ്പോർട്ട്. ബാൻഡ്സ്റ്റാൻഡിൽ ഉണ്ടായിരുന്ന പഴയ കെട്ടിടമാണ് ഇപ്പോൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാഗർ രേഷം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ 16 മുതൽ 19 വരെ നിലകളാണ് താരം സ്വന്തമാക്കിയത്. താഴത്തെ നിലകൾ നിലവിലുള്ള താമസക്കാർ കൈവശപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...