Rana Naidu Series : വെങ്കടേഷ് ദഗ്ഗുബാട്ടിയും റാണ ദഗ്ഗുബാട്ടിയും ഒന്നിച്ച ക്രൈം ത്രില്ലർ സീരീസ്; റാണ നായിഡു എവിടെ കാണാം?

സീരീസ് ഇന്ന്, മാർച്ച് 10 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 11:49 AM IST
  • സീരീസ് ഇന്ന്, മാർച്ച് 10 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് റാണാ ദഗുബട്ടി എത്തിയിരിക്കുന്നത്.
  • നെറ്റ്ഫ്ലിക്സ് സീരീസിന്റെ സ്ക്രീനിംഗ് മാർച്ച് 9 ന് മുംബൈയിൽ വെച്ച് നടത്തിയിരുന്നു.
Rana Naidu Series : വെങ്കടേഷ്  ദഗ്ഗുബാട്ടിയും റാണ  ദഗ്ഗുബാട്ടിയും ഒന്നിച്ച ക്രൈം ത്രില്ലർ സീരീസ്; റാണ നായിഡു എവിടെ കാണാം?

വെങ്കടേഷ്  ദഗ്ഗുബാട്ടിയും റാണ  ദഗ്ഗുബാട്ടിയും ഒരുമിച്ച് എത്തിയ വെബ്‌സീരീസ് റാണ നായിഡു നെറ്റ്ഫ്ലികിൽ സ്ട്രീമിങ് ആരംഭിച്ചു. അമ്മാവനും അന്തിരവനുമായ റാണയും വെങ്കിടേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ച വെബ്‌സീരീസാണ് റാണ നായിഡു. സിനിമയിൽ അച്ഛനും മകനും ആയി ആണ് ഇരുവരും എത്തിയത്. സീരീസ് ഇന്ന്, മാർച്ച് 10 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് റാണാ ദഗുബട്ടി എത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സീരീസിന്റെ സ്ക്രീനിംഗ് മാർച്ച് 9 ന് മുംബൈയിൽ വെച്ച് നടത്തിയിരുന്നു.  അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങളാണ് സീരീസിന്റ് പ്രമേയം.

അമേരിക്കൻ സീരീസ് റേ ഡൊണോവനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു സീരീസാണ് റാണ നായിഡു. സീരീസിന്റെ ക്രീയേറ്റർ കരൺ അൻഷുമാനാണ്. സീരീസ് നിർമ്മിച്ചിരിക്കുന്നത് സുന്ദർ ആരോണും ലോക്കോമോട്ടീവ് ഗ്ലോബലും ചേർന്നാണ്. സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സുപർൺ എസ് വർമയും കരൺ ആൻഷുമാനാണ്. ഒരു സെലിബ്രിറ്റി ഫിക്സർ ആയി ആണ് റാണ ദഗ്ഗുബാട്ടി ചിത്രത്തിൽ എത്തുന്നത്. ഒടുവിൽ തന്റെ ജോലിയുടെ ഭാഗമായി അച്ഛനെ കാണേണ്ടി വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസിന്റെ പ്രമേയം.

ALSO READ: Thuramukham Movie : മൂന്ന് പ്രാവിശ്യം റിലീസ് മുടങ്ങി; അവസാനം തുറമുഖം തിയറ്ററുകളിലേക്ക്; പരിചയപ്പെടാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ

വെങ്കടേഷ്  ദഗ്ഗുബാട്ടിയെയും റാണ ദഗ്ഗുബാട്ടിയെയും കൂടാതെ സുർവീൺ ചൗള, സുശാന്ത് സിംഗ്, അഭിഷേക് ബാനർജി, ഗൗരവ് ചോപ്ര, ആശിഷ് വിദ്യാർത്ഥി, രാജേഷ് ജെയ്സ് എന്നിവരാണ് സീരീസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. സീരീസ് മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. വളരെ മികച്ച ഒരു അനുഭവമാണ് സീരീസ് നൽകുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News