രജനീകാന്തിൻറേതായി അവസാനം പുറത്തിറങ്ങിയ ചിത്രം അണ്ണാത്തെയാണ്. ചിത്രത്തിന് കാര്യമായ സ്വീകാര്യത പ്രേക്ഷകരുടെ ഇടയിൽ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.അത് കൊണ്ട് തന്നെ അടുത്ത ചിത്രത്തിൽ അണ്ണാത്തെയിൽ നിന്ന് നേരിട്ട തിരിച്ചറിക്ക് രജനികാന്ത് പകരം ചോദിക്കും എന്ന് വരെ ആരാധകർ പറഞ്ഞിരുന്നു. അതിനിടയിലാണ് ആരാധകരുടെ എല്ലാം കണ്ണ് തള്ളിച്ച് കളഞ്ഞ വാർത്ത തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നിറഞ്ഞത്.
തൻറെ അടുത്ത ചിത്രത്തിന് സൂപ്പർ സ്റ്റാർ വാങ്ങാൻ പോകുന്ന പ്രതിഫലമാണ് അധികം താമസിക്കാതെ വൈറലായത്. റിപ്പോർട്ടുകൾ പ്രകാരം 151 കോടിയാണ് താരം തൻറെ അടുത്ത ചിത്രം ജയിലറിനായി വാങ്ങുന്ന പ്രതിഫലമെന്നാണ് സൂചന.
കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും രജനിക്കൊപ്പം ജയിലറിൽ അഭിനയിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കാൻ ഐശ്വര്യയെയും അണിയറപ്രവർത്തകർ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട് . എങ്കിലും ഇതിലൊന്നും സ്ഥിരീകരിണമില്ല. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
ALSO READ : Vikranth Rona: 3ഡി ചിത്രവുമായി കിച്ച സുദീപ്; കന്നഡയിലെ അടുത്ത പാൻ ഇന്ത്യ ചിത്രം വിക്രാന്ത് റോണയുടെ ട്രെയിലർ
ബീസ്റ്റിൻെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്തിൻറെ കരിയറിലെ 169-മത് ചിത്രമാണ് ജയിലർ. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അണ്ണാത്തെയിൽ പിറകോട്ട് പോയ പ്രേക്ഷക പിന്തുണ എന്ത് വന്നാലും തിരികെ നേടാനാണ് സൺ പിക്ചേഴ്സിൻറെയും ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...