Radhe Shyam OTT : രാധേ ശ്യാമിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ

Radhe Shyam OTT Update : ചിത്രം മാർച്ച് 11 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.  

Written by - Zee Malayalam News Desk | Last Updated : Mar 5, 2022, 07:49 PM IST
  • പ്രണയത്തിന് പ്രാധാന്യം നൽകി കൊണ്ട് എത്തുന്ന ചിത്രമാണ് രാധേ ശ്യാം.
  • ചിത്രം മാർച്ച് 11 നാണ് റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിൻറെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
  • പ്രണയത്തിനോടൊപ്പം തന്നെ ചിത്രം ആക്ഷൻ ത്രില്ലർ കൂടിയാണെന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ സൂചിപ്പിച്ചത്.
Radhe Shyam OTT : രാധേ ശ്യാമിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ

Hyderabad : പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോർട്ട്. പ്രണയത്തിന് പ്രാധാന്യം നൽകി കൊണ്ട് എത്തുന്ന ചിത്രമാണ് രാധേ ശ്യാം.  ചിത്രം മാർച്ച് 11 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.  പ്രണയത്തിനോടൊപ്പം തന്നെ ചിത്രം ആക്ഷൻ ത്രില്ലർ കൂടിയാണെന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ സൂചിപ്പിച്ചത്. 

 ചിത്രം വിധിയോടുള്ള പോരാട്ടം കൂടിയാണ് അവതരിപ്പിക്കുന്നതെന്നും ട്രെയ്‌ലർ സൂചിപ്പിച്ചിരുന്നു. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത് ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ്.  കോവിഡ് രോഗബാധ കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച ചിത്രമാണ്  രാധേ ശ്യാം. 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തിക്കാൻ ഇരുന്ന് ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ച 2022 ജനുവരി 14 ന് തീയേറ്ററുകളിൽ റിലീസ്  ചെയ്യാൻ തീരുമാനിച്ചിരുന്നു. പിന്നീട് ചിത്രം 2022 മാർച്ച് 11 ന് റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. 

ALSO READ: Kunjeldho OTT Release : കുഞ്ഞെൽദോയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; കൂടെ വേൾഡ് ടെലിവിഷൻ പ്രീമിയറും

ആകെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രണയകഥയാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം. രാധേ ശ്യാമിന് പ്രഭാസും പൂജ ഹെഡ്ജും (Pooja Hedge) ഒന്നിക്കുന്ന ആദ്യ ചിത്രം (Film) എന്ന പ്രത്യേകത കൂടിയുണ്ട്. 

രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ സിനിമ നിർമ്മിക്കുന്നത് യുവി ക്രീയേഷൻസും ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ടി സീരീസുമാണ്. ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയെയും പ്രഭാസിനെയും കൂടാതെ സച്ചിൻ ഖേദേക്കർ, പ്രിയദർശി പുളികൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിധി കുമാർ, സാഷാ ചേത്രി, സത്യൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഇതുവരെ പുറത്ത് വിട്ട ഗാനങ്ങളും, പോസ്റ്ററുകളും വമ്പൻ ഹിറ്റുകളായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാധേ ശ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News