Prabhas Radhe Shyam : ജന്മാഷ്ടമി ദിനത്തിൽ പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

 2022 ജനുവരി 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം.    

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 12:34 PM IST
  • 2022 ജനുവരി 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം.
  • താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്.
  • പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരുടെയും പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം.
  • 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തിക്കാൻ ഇരുന്ന് ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
Prabhas Radhe Shyam : ജന്മാഷ്ടമി ദിനത്തിൽ പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

Hyderabad : ജന്മാഷ്ടമി ആശംസകൾ നേർന്ന് കൊണ്ട് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ (Radhe Shyam)  പോസ്റ്റർ പൗറത്തിറക്കി. 2022 ജനുവരി 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് രാധേ ശ്യാം.  താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്.

പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരുടെയും പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തിക്കാൻ ഇരുന്ന് ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അടുത്ത വര്ഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

ALSO READ: Radhe Shyam Teaser: Prabhas നായകനാകുന്ന പുതിയ ചിത്രത്തിന്റെ Teaser Valentine's Day യിൽ റിലീസ് ചെയ്‌തു

രാധേ ശ്യാമിന് പ്രഭാസും പൂജ ഹെഡ്ജും (Pooja Hedge) ഒന്നിക്കുന്ന ആദ്യ ചിത്രം (Film) എന്ന പ്രത്യേകത കൂടിയുണ്ട്. രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ സിനിമ നിർമ്മിക്കുന്നത് യുവി ക്രീയേഷൻസും ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ടി സീരീസുമാണ്. 

ALSO READ: ആരാധകരെ ഇത് നിങ്ങള്‍ക്കായി... സൂപ്പര്‍ ജോഡിയായി പൂജയും പ്രഭാസും!!

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പിയാനോ വായിക്കുന്ന പ്രഭാസിന്റെയും പൂജ ഹെഡ്ഗെയുടെയും ചിത്രങ്ങളോട് കൂടിയാണ് എത്തിയിരിയ്ക്കുന്നത്. പ്രഭാസിനും പൂജയ്ക്കും ഒപ്പം സച്ചിൻ ഖേദേക്കർ, പ്രിയദർശി പുളികൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിധി കുമാർ, സാഷാ ചേത്രി, സത്യൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: Prabhas: പ്രഭാസ് ചിത്രം Radhe Shyam ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

യുവി ക്രീയേഷൻസും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് (Tamil), തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വര്ഷം പ്രഭാസ് രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News