പ്രിയങ്ക ഒളിപ്പിച്ച സർപ്രൈസ് എന്താണ്? ഇൻസ്ററ​ഗ്രാമിലെ പോസ്റ്റ് വൈറൽ

Priyanka Chopra Citadel: പോസ്റ്റിലെ ഒരു ചിത്രത്തിൽ സിറ്റാഡലിന്റെ ടീസർ ഒളിഞ്ഞിരിപ്പുണ്ട്. ആ ചിത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് ഈ ട്രിക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 12:57 PM IST
  • ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്
  • പോസ്റ്റിലെ ഒരു ചിത്രത്തിൽ സിറ്റാഡലിന്റെ ടീസർ ഒളിഞ്ഞിരിപ്പുണ്ട്
  • മാർച്ച് 1 ന് സിറ്റാഡലിന്റെ ട്രെയ്ലർ പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്
പ്രിയങ്ക ഒളിപ്പിച്ച സർപ്രൈസ് എന്താണ്? ഇൻസ്ററ​ഗ്രാമിലെ പോസ്റ്റ് വൈറൽ

ആരാധകരെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് പ്രിയങ്ക ചോപ്ര. തന്റെ വ്യത്യസ്ത ആശയം കൊണ്ടും, വസ്ത്ര ധാരണത്തിലെ പുതുമ കൊണ്ടും വേറിട്ടു നിൽക്കുന്ന സെലിബ്രിറ്റി. തന്റെ പുതിയ വെബ് സീരീസായ സിറ്റാഡലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. മാത്രമല്ല പോസ്റ്റിൽ ഒരു സർപ്രൈസ് ഒളിഞ്ഞിരിക്കുന്നു എന്നതും വ്യക്തമായിരുന്നു.

പോസ്റ്റിലെ ഒരു ചിത്രത്തിൽ സിറ്റാഡലിന്റെ ടീസർ ഒളിഞ്ഞിരിപ്പുണ്ട്. ആ ചിത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് ഈ ട്രിക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നത്. എന്നാൽ സീരിസിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാർച്ച് 1 ന് സിറ്റാഡലിന്റെ ട്രെയ്ലർ പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്.

Also Read: Secret Home Movie: 12ത് മാനിലെ ആ മൂന്ന് താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; സീക്രട്ട് ഹോം പോസ്റ്റർ

നാദിയ സിൻ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റിച്ചാർഡ് മാഡൻ എന്ന നടനാണ്.  റുസ്സോ ബ്രദേഴ്സിന്റെ എ.ജി.ബി.ഒ യാണ് സിറ്റാഡൽ നിർമ്മിക്കുന്നത്. ഏപ്രിൽ 28ന് ആമസോൺ പ്രൈം വിഡിയോ വഴി സീരിസ് സ്ട്രീമിം​ഗ് തുടങ്ങും. തുടക്കത്തിൽ 2 എപ്പിസോഡുകളാണ് എത്തുക.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

 

ശേഷം മെയ് 26 വരെ എല്ലാ വെള്ളിയാഴ്ചയും ഓരോ എപ്പിസോഡ് റിലീസ് ചെയ്യും. ഇം​ഗ്ലീഷ് ഭാഷയിൽ ചിത്രീകരിച്ച ഈ സീരീസിന്റെ ഇന്ത്യൻ പതിപ്പ് സംവിധാനം ചെയ്യുന്നത് ഫാമിലി മാൻ സീരീസ് സ്രഷ്‌ടാക്കളായ രാജ് & ഡികെ എന്നിവർ ചേർന്നാണ്. അതിൽ പ്രധാന വേഷങ്ങളിലെത്തുന്നത് വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും ആണെന്ന് ഉറപ്പിച്ചു. പതിവ് പോലെ ഇത്തവണയും പ്രിയങ്കയുടെ ഒരു അവിസ്മരണീയ പ്രകടനത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News