Priyanka Chopra: നിക്ക് ജോനാസുമായി വിവാഹമോചനത്തിന് പ്രിയങ്ക ചോപ്ര? സൂചന നല്‍കി താരം

വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി ബോളിവുഡ്  "ദേശി ഗേള്‍"  പ്രിയങ്ക ചോപ്ര.   Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍  ഗായകൻ നിക്ക് ജോനാസും  തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു... എന്നാല്‍ ഇപ്പോള്‍ മറ്റൊരു സംഭവമാണ് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്...

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 11:17 PM IST
  • അടുത്തിടെയാണ് താരം പേരിൽ നിന്ന് ജോനാസ് എന്ന വാക്ക് നീക്കം ചെയ്തത്. ഇപ്പോൾ, താരത്തിന്‍റെ അക്കൗണ്ട് പഴയതുപോലെ പ്രിയങ്ക ചോപ്ര എന്നാണ്.
Priyanka Chopra: നിക്ക് ജോനാസുമായി വിവാഹമോചനത്തിന്  പ്രിയങ്ക ചോപ്ര? സൂചന നല്‍കി താരം

Mumbai: വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി ബോളിവുഡ്  "ദേശി ഗേള്‍"  പ്രിയങ്ക ചോപ്ര.   Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍  ഗായകൻ നിക്ക് ജോനാസും  തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു... എന്നാല്‍ ഇപ്പോള്‍ മറ്റൊരു സംഭവമാണ് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്...

അതായത്,  അടുത്തിടെ   ബോളിവുഡ് താരം പ്രിയങ്ക ചോപ്ര  (Priyanka Chopra) തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവിന്‍റെ  (നിക്ക് ജോനാസ്) കുടുംബപ്പേര് നീക്കം ചെയ്തിരിയ്ക്കുകയാണ്.   വിവാഹത്തിന് ശേഷം   'പ്രിയങ്ക ചോപ്ര ജോനാസ്' എന്നായിരുന്നു നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്.  എന്നാല്‍, ഇപ്പോള്‍   സോഷ്യല്‍ മീഡിയയില്‍ "പ്രിയങ്ക" തനിച്ചാണ്....!! 

Also Read: Billboard Music Awards 2021: ബില്‍ബോര്‍ഡ് അവാര്‍ഡ്‌ നിശയില്‍ golden dress അണിഞ്ഞ് പ്രിയങ്ക ചോപ്ര (Priyanka Chopra), വൈറലായി ചിത്രങ്ങള്‍

പ്രിയങ്ക ചോപ്ര വിവാഹമോചനത്തിന് ഒരുങ്ങുന്നു?
അടുത്തിടെയാണ് താരം പേരിൽ നിന്ന് ജോനാസ് എന്ന വാക്ക് നീക്കം  ചെയ്തത്.  ഇപ്പോൾ, താരത്തിന്‍റെ അക്കൗണ്ട് പഴയതുപോലെ പ്രിയങ്ക ചോപ്ര എന്നാണ്.  

Also Read: നിക്കിനു വേണ്ടി Spacewoman Dressല്‍ Priyanka Chopra, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മുന്‍പും  പല താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്‍റെ കുടുംബപ്പേര് നീക്കം ചെയ്തുകൊണ്ട് വിവാഹമോചനത്തിന്‍റെ  സൂചന നൽകിയിട്ടുണ്ട്. അതാണ്‌ പ്രിയങ്കയുടെ നടപടി  വിവാഹ മോചനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന് ആരാധകര്‍ സംശയിക്കാന്‍ കാരണം... 

മലൈക അറോറയും  വിവാഹമോചനത്തിന് മുന്‍പ്  തന്‍റെ  ഭർത്താവിന്‍റെ   കുടുംബപ്പേരായ "ഖാന്‍"  സോഷ്യല്‍ മീഡിയ  അക്കൗണ്ടിൽ നിന്ന്  നീക്കം ചെയ്തിരുന്നു.  

Also Read: Viral News: ഭാര്യയ്ക് സമ്മാനമായി Taj Mahal പോലൊരു വീട്..!! നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 3 വര്‍ഷം

അതേസമയം, പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്‍റെയും വിവാഹവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പുറത്ത് വന്നിട്ടുണ്ടെന്നാണ്  സൂചനകള്‍.  അമേരിക്കൻ പൗരത്വം സ്വീകരിക്കാൻ വേണ്ടിയാണ് നടി നിക്കിനെ വിവാഹം കഴിച്ചതെന്നും ഗോസിപ്പ് പുറത്തുവന്നിരുന്നു....!! 

എന്നാല്‍,  കുടുംബപ്പേര് നീക്കം ചെയ്ത നടപടിയില്‍  നടിയുടെയോ ടീമിന്‍റെയോ  പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.  ഇത് ആരാധകര്‍ക്കിടെയില്‍ കൂടുതല്‍ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചു.  

എന്നാല്‍,  പ്രിയങ്കയുടെയും നിക്ക് ജോനാസിന്‍റെയും സ്വർഗത്തിൽ എല്ലാം ശരിയാണോ? എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.  ഇരുവരും ശരിക്കും വേർപിരിയാന്‍ തീരുമാനിച്ചോ? അതോ മറ്റെന്തെങ്കിലും ആണോ? ഈ സാഹചര്യത്തിൽ പ്രിയങ്കയുടെ പ്രതികരണത്തിനായി ആരാധകർ  കാത്തിരിയ്ക്കുകയാണ്..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News