Anant- Radhika Wedding: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും

Anant- Radhika Wedding: മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 10:50 AM IST
  • ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും
Anant- Radhika Wedding: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും

മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും പങ്കെടുത്തു. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്ത ധരിച്ചായിരുന്നു പൃഥ്വിരാജിന്റെ വരവ്. അതേ നിറത്തിലുള്ള സാരിയണിഞ്ഞ് സുപ്രിയയും ഒപ്പമുണ്ടായിരുന്നു.

Also Read: ബ്ലാക്ക് ബ്യൂട്ടി; ആനന്ദ് - രാധിക സം​ഗീതിൽ തിളങ്ങി ആലിയ ഭട്ട്

രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ നടന്നത്. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. വിവാഹമൂഹൂർത്തം രാത്രി 10 മണിക്കായിരുന്നു.

Also Read: മുഖം വെട്ടിത്തിളങ്ങാൻ ഈ പാക്ക് കിടവാണ്

 

ചടങ്ങുകളിൽ കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും പങ്കെടുത്തു. സംഗീത സംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു. അന്താരാഷ്ട്ര സംഗീത പ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി. 

Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

 

ചലച്ചിത്രരംഗത്തു നിന്നും അമിതാഭ് ബച്ചൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, അമേരിക്കൻ മോഡലുകളും റിയാലിറ്റി ഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ​ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News