Bade Miyan Chote Miyan : പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ഒപ്പം അക്ഷയ് കുമാറും ടൈഗർ ഷ്റോഫും

Bade Miyan Chote Miyan Movie Cast : പൃഥ്വിരാജിനൊപ്പം അക്ഷയ് കുമാറും ടൈഗർ ഷ്റോഫുമാണ് ബഡെ മിയാൻ ഛോട്ടേ മിയാൻ ചിത്രത്തിൽ അണിനിരക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 09:32 PM IST
  • ബഡെ മിയാൻ ഛോട്ടേ മിയാൻ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും മുംബൈയിൽ വെച്ച് നടന്നു.
  • അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഇതിന് മുമ്പ് മൂന്ന് ഹിന്ദി ചിത്രങ്ങളിലാണ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്
Bade Miyan Chote Miyan : പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ഒപ്പം അക്ഷയ് കുമാറും ടൈഗർ ഷ്റോഫും

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിർക്കൊപ്പം പ്രധാന വേഷത്തിലാണ് പൃഥ്വാരാജ് ബോളിവുഡിലേക്ക് വീണ്ടുമെത്തുന്നത്. ബഡെ മിയാൻ ഛോട്ടേ മിയാൻ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും മുംബൈയിൽ വെച്ച് നടന്നു. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൂജ എന്റർടെയ്മെന്റിസിന്റെയും എഎസെഡ് ഫിലിംസിന്റെയും ബാനറിൽ വാഷു ഭാഗിനി, ജാക്കി ഭാഗിനി, ദീപ്ശിഖ ദേശ്മുഖ്, ഹിമാൻഷു മെഹ്റ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർക്കിൻ ലാസ്കാവെയ്ക്കാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ALSO READ : Thankam Movie: 'തങ്ക'ത്തിന് U/A സർട്ടിഫിക്കറ്റ്; ജനുവരി 26ന് ചിത്രം തിയേറ്ററുകളിലേക്ക്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

ഇതിന് മുമ്പ് മൂന്ന് ഹിന്ദി ചിത്രങ്ങളിലാണ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്. 2012ൽ ആയ്യ എന്ന സിനിമയിലൂടെ പൃഥ്വരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2013ൽ ഔറഗസേബ് എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വി എത്തിയിരുന്നു. ശേഷം 2017 നാം ഷബാനാ എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം പൃഥ്വാരാജ് ബോളിവുഡിൽ അഭിനയിച്ചത്. 

പ്രഖ്യാപിച്ച  നിരവധി പൃഥ്വിരാജ് ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. വിലായത്ത് ബുദ്ധ, ആടു ജീവിതം, ഖലീഫ, ഗുരുവായൂർ അമ്പലനടയിൽ, കാളിയൻ, എൽ 2 എമ്പുരാൻ. ഇതിന് പുറമെ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സാലറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News