Prithviraj in Maldives: അല്ലിക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി

എത്രയൊക്കെ തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.     

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 12:53 PM IST
  • മകൾക്കൊപ്പം കടലിൽ കളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സുപ്രിയ പങ്കുവെച്ചത് വൈറലാകുകയാണ്.
  • ക്ലാസിലെ കൂട്ടുകാർക്കും അധ്യാപകർക്കും മാലിദ്വീപിലെ ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അല്ലി ഒരിക്കൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നുവെന്നും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
Prithviraj in Maldives: അല്ലിക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി

കോവിഡ് മഹാമാരിക്കിടയിലും ആശങ്കകളൊക്കെ മാറ്റിവെച്ച് ഭാര്യയ്ക്കും മകൾക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ്.  എത്രയൊക്കെ തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. 

മകൾക്കൊപ്പം കടലിൽ കളിക്കുന്ന പൃഥ്വിരാജിന്റെ (Prithviraj)  ചിത്രം സുപ്രിയ പങ്കുവെച്ചത് വൈറലാകുകയാണ്.  ചിത്രങ്ങൾ എടുത്തിരിക്കുന്നതും സുപ്രിയയാണ്.  ക്ലാസിലെ കൂട്ടുകാർക്കും അധ്യാപകർക്കും മാലിദ്വീപിലെ (Maldives) ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അല്ലി ഒരിക്കൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നുവെന്നും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. 

Also Read:  Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ 

വെക്കേഷന്‍ ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു സുപ്രിയ ഇപ്രകാരം പറഞ്ഞത്.  അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെന്നുമായിരുന്നു സുപ്രിയ (Supriya) നല്‍കിയ മറുപടി. പൃഥ്വിയെപ്പോലെതന്നെ മകളായ അലംകൃതയ്ക്കും (Alamkrita) ആരാധകരുടെ ഒരു കുറവുമില്ല കേട്ടോ.  ഇതിനിടയിൽ മാലിദ്വീപിൽ നിന്നും സുപ്രിയയുമായുള്ള ഫോട്ടോയും പൃഥ്വി പങ്കുവെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News