Premalu: 'ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും'; ആര്യയ്ക്ക് ഭാവന സ്റ്റുഡിയോസിന്റെ കിടിലൻ സമ്മാനം

Premalu Movie: ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററിലെത്തി പ്രേമലു കാണാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 06:43 PM IST
  • കൊല്ലം സ്വദേശിയായ ആര്യ ആർ കുമാറിനാണ് ഭാവന സ്റ്റുഡിയോസ് സ്പെഷൽ സമ്മാനവുമായി എത്തിയത്
  • കൊല്ലത്ത് ആര്യയുടെ വീട്ടിലെത്തിയാണ് ഭാവന സ്റുഡിയോസിന്റെ പ്രതിനിധി സ്‌പെഷൽ സമ്മാനം ആര്യക്ക് കൈമാറിയത്
Premalu: 'ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും'; ആര്യയ്ക്ക് ഭാവന സ്റ്റുഡിയോസിന്റെ കിടിലൻ സമ്മാനം

പ്രേമലു ചിത്രം 14 തവണ തിയേറ്ററിൽ പോയി കണ്ട ആരാധികയ്ക്ക് സമ്മാനവുമായി ഭാവന സ്റ്റുഡിയോസ്. പ്രേമലു ചിത്രം താൻ 14 തവണയാണ് തിയേറ്ററിൽ പോയി കണ്ടതെന്നും ഇനിയും കാണുമെന്നും ഭാവന സ്റ്റുഡിയോസിന്റെ ഇൻസ്റ്റ ഗ്രാം പേജിൽ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആര്യ ആർ കുമാറിനാണ് ഭാവന സ്റ്റുഡിയോസ് സ്പെഷൽ സമ്മാനവുമായി എത്തിയത്.

ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററിലെത്തി പ്രേമലു കാണാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. കൊല്ലത്ത് ആര്യയുടെ വീട്ടിലെത്തിയാണ് ഭാവന സ്റുഡിയോസിന്റെ പ്രതിനിധി ഈ സ്‌പെഷൽ സമ്മാനം ആര്യക്ക് കൈമാറിയത്. "താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും." എന്നാണ് ടോപ് ഫാൻ പാസ്  ലഭിച്ച ശേഷം ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

ALSO READ: 100 കോടിക്ക് ഇനി അധികം ദൂരമില്ല, മോളിവുഡിലെ ടോപ് 10 ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ പ്രേമലു

കൗമാരക്കാരുടെ പ്രണയവും വിരഹവും ആവലാതികളും പ്രതിസന്ധികളും വരച്ചുകാട്ടിയ ചിത്രമായിരുന്നു പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജുവുമാണ് പ്രേമലുവിലെ കേന്ദ്രകഥാപാത്രങ്ങൾ. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് പ്രേമലു വിജയകരമായി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി ഒമ്പതിനാണ് പ്രേമലു തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് 12-ാം ദിനം പ്രേമലു 50 കോടി ക്ലബിലുമെത്തി.

മലയാളം റൊമാന്റിക് കോമഡി ചിത്രം ആഗോള ബോക്സ്ഓഫീസിൽ 70 കോടിയിൽ അധികം രൂപയാണ് ഇതുവരെ നേടിയത്. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ആയതിനാൽ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.

ALSO READ: തിയറ്ററുകളെ ഇളക്കി മറിക്കുന്ന പ്രേമലു ഒടിടിയിൽ എപ്പോൾ, എവിടെ വരും; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News