Premalu Box Office: ബോക്സോഫീസ് നിറഞ്ഞ് പൊട്ടുമോ? ഞെട്ടിക്കുന്ന പ്രേമലു കളക്ഷൻ

വരുന്ന ദിവസങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 01:05 PM IST
  • മൂന്നാമത്തെ ബോക്സോഫീസ് ഹിറ്റ് എന്നാണ് ചിത്രത്തെ വിലയിരുത്തുന്നത്
  • വരുന്ന ദിവസങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ
  • ആദ്യ ദിന കളക്ഷനിൽ ചിത്രം നേടിയത് 0.9 കോടിയായിരുന്നു
Premalu Box Office: ബോക്സോഫീസ് നിറഞ്ഞ് പൊട്ടുമോ? ഞെട്ടിക്കുന്ന പ്രേമലു കളക്ഷൻ

Premalu Box Office Collection: അതി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ് പ്രേമലു. നസ്ലെൻ, മമിത ബൈജു ജോഡികളുടെ പ്രകടനം അതിഗംഭീരമെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകളും ഇത് ശരിവെക്കുന്നു.  കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച ഏറ്റവും പുതിയ കണക്കിൽ രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 3 കോടിയാണ്. മൂന്നാമത്തെ ബോക്സോഫീസ് ഹിറ്റ് എന്നാണ് ചിത്രത്തെ വിലയിരുത്തുന്നത്. വരുന്ന ദിവസങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച ആദ്യ ദിന കളക്ഷനിൽ ചിത്രം നേടിയത് 0.9 കോടിയായിരുന്നു. താരതമ്യേനെ മികച്ച കളക്ഷനാണിത്.

സൂപ്പർ താര ചിത്രങളുടെ ചിത്രങ്ങളെ തട്ടിച്ച് നോക്കുമ്പോൾ ഇത് മികച്ച തുടക്കമായി തന്നെ വേണം ഇതിനെ വിലയിരുത്താൻ.  അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് .

 

പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 'പ്രേമലു' ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമ്പോൾ ഹാട്രിക്ക് വിജയം നേടിയ സംവിധായകൻ കൂടി ആവുകയാണ് ഗിരീഷ്.

ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഇതിൽ മിനിമം ഗ്യാരൻറി ഉറപ്പായിരുന്നു. ചിത്രത്തിൻറെ കഥയും നർമ്മത്തിൽ ചാലിച്ച രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി. എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററിൽ മുന്നേറുന്നത്.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News