ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ ഡി യുടെ ഒരുക്കിയ പ്രേമലു വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളിൽ എത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ബോക്സോഫീസിൽ ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച ആദ്യ ദിന കളക്ഷനിൽ ചിത്രം നേടിയത് 0.9 കോടിയാണ്. താരതമ്യേനെ മികച്ച കളക്ഷനാണിത്. സൂപ്പർ താര ചിത്രങളുടെ ചിത്രങ്ങളെ തട്ടിച്ച് നോക്കുമ്പോൾ ഇത് മികച്ച തുടക്കമായി തന്നെ വിലയിരുത്താം. നസ്ലിൻ, മമിത ബൈജു ജോഡി ചിത്രത്തിൽ തകർത്തഭിനയിച്ചു എന്ന് വേണം പറയാൻ എന്തായാലും തിയ്യേറ്ററിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
#AnweshippinKandethum Day 1 Kerala Boxoffice:
Gross - 1.26 Cr#Premalu Day 1 Kerala Boxoffice:
Gross - 0.96 Cr
Both opened to good numbers pic.twitter.com/ZZgR7kjCBi
— Friday Matinee (@VRFridayMatinee) February 10, 2024
ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 'പ്രേമലു' ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമ്പോൾ ഹാട്രിക്ക് വിജയം നേടിയ സംവിധായകൻ ആവുകയാണ് ഗിരീഷ്.
ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.