'സൂപ്പർ ശരണ്യ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർ വീണ്ടുമൊന്നിച്ച സിനിമയാണ് ’പ്രണയവിലാസം‘. ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പ്ലബ്ലിസിറ്റിയിലൂടെ തിയറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ഫെബ്രുവരി റിലീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രണയ വിലസം. ചിത്രം ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. സീ നെറ്റ്വർക്കിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. സീ5ലൂടെ വിഷു ദിനത്തിൽ പ്രണയ വിലാസം ഒടിടിയിൽ സംപ്രേഷണം ചെയ്യും.
അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർക്ക് പുറമെ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ റൂം ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.
ALSO READ : Maheshum Maruthiyum OTT : അസിഫ് അലി ചിത്രം മഹേഷും മാരുതിയും ഒടിടിയിൽ എത്തി; എവിടെ കാണാം?
Get ready to fall in love with #PranayaVilasam, the latest addition to our collection of amazing Malayalam movies.
World digital premiere exclusively on #ZEE5 on April 14th #PranayaVilasamOnZee5 @IamArjunAshokan @AnaswaraRajan_ @mamithaofficial @Jyothish_Jo pic.twitter.com/4fIzfmrwji
— ZEE5 Keralam (@zee5keralam) April 7, 2023
പ്രണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പല പ്രണയങ്ങളുടെയും ഒരു യാത്ര. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര. ചിത്രം തുടങ്ങി കുറച്ച് നേരം കഴിയുമ്പോൾ തന്നെ പ്രണയ കടലിന്റെ തുടക്കം ആവുന്നുണ്ട്. അർജുൻ അശോകനും മമിത ബൈജുവും തമ്മിലെ പ്രണയവും അവരുടെ കെമിസ്ട്രിയും സ്‌ക്രീനിൽ കാണാനും ഗംഭീരം. അത്യാവശ്യം ചില സീനുകളിൽ കോമഡിയുമായി ഭേദപ്പെട്ട രീതിയിൽ സിനിമ സഞ്ചരിക്കുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് മാത്രമേ അറിയുന്നുള്ളൂ എന്നതാണ് സത്യം.
രണ്ടാം പകുതി തുടങ്ങി അവസാനിക്കുന്നത് വളരെ പെട്ടെന്നാണ്. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന തിരക്കഥയെക്കാൾ വളരെ ശക്തവും ഗ്രിപ്പിംഗ് കൂടിയായിരുന്നു രണ്ടാം പകുതിയിലെ തിരക്കഥ. പ്രകടനങ്ങൾ കൊണ്ട് എല്ലാവരും ഒന്നിനൊന്ന് ഗംഭീരം. അർജുൻ അശോകൻ, മമിത, മനോജ് കെ യു, ഹക്കീം ഷാ എന്നിവർ പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാക്കിയപ്പോൾ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി അനശ്വര തകർത്തു.
രണ്ടാം പകുതി കൂടുതൽ മനോഹരമാകാൻ കാരണം അനശ്വര - ഹക്കീം ഷാ കോമ്പിനേഷൻ കൊണ്ടുമാണ്. ഷാൻ റഹ്മാന്റെ ബിജിഎം. അത് തീയേറ്ററിൽ അറിഞ്ഞ് ആസ്വാദിക്കേണ്ടതാണ്. ക്ലൈമാക്സിൽ ഷാൻ മ്യൂസിക്ക് കൊണ്ട് നടത്തുന്ന മാജിക്ക് അത്രമാത്രമാണ്.
ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...