Playback Singer Pushpa Died: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

Singer Kozhikode Pushpa Death: ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതം പകർന്ന ഈ ഗാനം പാടുമ്പോൾ പുഷ്പയ്ക്കു 14 വയസ് മാത്രമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 2, 2024, 09:31 AM IST
  • പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84 വയസായിരുന്നു
  • നീലക്കുയിൽ സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിച്ച ആളാണ് കോഴിക്കോട് പുഷ്പ
Playback Singer Pushpa Died: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

ചെന്നൈ:  പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84 വയസായിരുന്നു. ‘നീലക്കുയിൽ’ സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിച്ച ആളാണ് കോഴിക്കോട് പുഷ്പ. അന്ത്യം സംഭവിച്ചത് ഇന്നലെ ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു.

Also Read: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ ‘നീലക്കുയിലിൽ (1954) ‘കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി കളിയാടുമിളംകാറ്റിൽ ചെറുകാറ്റുപായ പാറി....’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തിയിലേക്കെത്തിച്ചത്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതം പകർന്ന ഈ ഗാനം പാടുമ്പോൾ പുഷ്പയ്ക്കു 14 വയസ് മാത്രമായിരുന്നു.

Also Read: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട്ടങ്ങൾ!

 

1953-ൽ ‘ലോകനീതി’ എന്ന സിനിമയിൽ അഭയദേവ് - ദക്ഷിണാമൂർത്തി ടീമിനുവേണ്ടി രണ്ടു പാട്ടുകൾ പാടിയെങ്കിലും അതത്ര ശ്രദ്ധനേടിയില്ല. ശേഷമാണ് നീലക്കുയിലിലെ പാട്ടുപാടാനുള്ള അവസരം ലഭിച്ചത്.  1950 ൽ കോഴിക്കോട് ആകാശവാണിയിൽ പുഷ്പയുടെ ‘സുലളിത സുമധുര’ എന്ന ലളിത ഗാനാലാപനം കേട്ടാണ് പി. ഭാസ്കരൻ നീലക്കുയിലിൽ പാടാൻ വിളിക്കുന്നത്. ‘നീലക്കുയിലി’നു ശേഷം ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതിനിടയിൽ പുഷ്പ വിവാഹിതയാകുകയായിരുന്നു.

Also Read: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

 

പുഷ്പയുടെ തറവാട് തലശ്ശേരിയിലാണ്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ജാനകീമന്ദിരത്തിലാണ് പുഷ്പ ജനിച്ചതും വളർന്നതും. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്നപേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. അവരിൽ നിന്നാണ് പുഷ്പ സംഗീതപഠനം ആരംഭിച്ചിരുന്നത്. പുഷ്പയുടെ ഭർത്താവ് കെ.വി. സുകുരാജൻ നേരത്തെ മരിചിരുന്നു. സംസ്കാരം ഇന്ന് രാവിലെ പത്തുമണിയോടെ ചെന്നൈ ബസന്ത്‌നഗർ ശ്മശാനത്തിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News