Phoenix Movie Release: 'ഫീനിക്സ്' പറന്നുയരാൻ പോകുന്നു; വിഷ്ണു ഭരതൻ ചിത്രം റിലീസ് പ്രഖ്യാപിച്ചു

ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 08:32 AM IST
  • നവംബർ 17ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
  • ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഫീനിക്സ്.
  • നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Phoenix Movie Release: 'ഫീനിക്സ്' പറന്നുയരാൻ പോകുന്നു; വിഷ്ണു ഭരതൻ ചിത്രം റിലീസ് പ്രഖ്യാപിച്ചു

അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ് ഫീനിക്സ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 17ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഫീനിക്സ്. നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലമായി സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണു സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഫീനിക്സ്.

ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവിന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Also Read: Thirayattam: മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ 'തിറയാട്ടം'; ചിത്രം ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തുന്നു

കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ​ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News