Pathonpatham Noottandu Movie : ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരന് ഹൃദയാഭിവാദനങ്ങൾ"; പത്തൊമ്പതാം നൂറ്റാണ്ടിനും വിനയനും പ്രശംസയുമായി റവന്യൂ മന്ത്രി

Pathonpatham Noottandu Movie :  ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 04:37 PM IST
  • ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
  • പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്.
  • കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക
Pathonpatham Noottandu Movie :  ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരന് ഹൃദയാഭിവാദനങ്ങൾ"; പത്തൊമ്പതാം നൂറ്റാണ്ടിനും വിനയനും പ്രശംസയുമായി റവന്യൂ മന്ത്രി

സിജു വിൽസൺ നായകനായി എത്തിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് റവന്യൂ മന്ത്രി കെ രാജൻ. ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേർത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുൾപ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയൻ  അവതരിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

മന്ത്രി കെ രാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ചരിത്രകാരൻമാർ അർഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത വീര നായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകൻ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ. സവർണ്ണ മേധാവിത്വത്തിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ്  ആ ധീര പോരാളി നടത്തിയത്.

ALSO READ: Siju Wilson: വണ്ടി തടഞ്ഞ് പ്രൊമോഷൻ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു - വിദ്യാർഥികൾക്ക് സർപ്രൈസ് നൽകി സിജു വിൽസൺ

 ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരൻ ശ്രീ. വിനയൻ. കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേർത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുൾപ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയൻ  അവതരിപ്പിച്ചിരിക്കുന്നു.
      
ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ.  ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ  ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News