Paappan: തിയേറ്ററുകൾ കീഴടക്കാൻ അച്ഛനും മകനും; പാപ്പനിൽ മൈക്കിളായി ​ഗോകുൽ സുരേഷ്; ക്യാരക്ടർ പോസ്റ്റർ

ജൂലൈ 29നാണ് 'പാപ്പൻ' ലേകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പൻ. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 01:36 PM IST
  • തിയേറ്ററുകൾ ഇളക്കി മറിക്കാൻ തയാറെടുത്തിരിക്കുന്ന പാപ്പനിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ.
  • ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്.
  • മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ​ഗോകുൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Paappan: തിയേറ്ററുകൾ കീഴടക്കാൻ അച്ഛനും മകനും; പാപ്പനിൽ മൈക്കിളായി ​ഗോകുൽ സുരേഷ്; ക്യാരക്ടർ പോസ്റ്റർ

സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പൻ. പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രമാണിത്. സുരേഷ് ​ഗോപിക്കൊപ്പം ​ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററുകൾ ഇളക്കി മറിക്കാൻ തയാറെടുത്തിരിക്കുന്ന പാപ്പനിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ​ഗോകുൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ജൂലൈ 29നാണ് 'പാപ്പൻ' ലേകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പൻ. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. ഒരു മാസ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായിരിക്കും പാപ്പൻ എന്നാണ് സൂചന. ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. സണ്ണി വെയ്ൻ, നൈല ഉഷ, കനിഹ, നീത പിള്ള, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത്, ചന്തുനാഥ്‌, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 

വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത്. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ സുജിത് ജെ നായരും ഷാജിയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്.

Kaduva Movie: കുര്യച്ചന്റെ നല്ല ഒന്നാന്തരം അടി; കടുവയിലെ ജയിൽ ഫൈറ്റ് സീൻ പുറത്ത് വിട്ടു

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായ ചിത്രം വമ്പൻ വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരു ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ ആയിരുന്നു. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് എത്തി കടുവ എന്നതിന് തെളിവാണ് നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുന്നത്. 

ഇപ്പോഴിത ചിത്രത്തിലെ ഒരു ഉ​ഗ്രൻ ഫൈറ്റ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജിന്റെ ജയിലിനകത്ത് വച്ചുള്ള ഫൈറ്റ് സീൻ ആണ് പുറത്തുവിട്ടുട്ടള്ളത്. തിയേറ്ററിൽ കണ്ട ശേഷം ആ മാസ് ഫൈറ്റ് സീൻ ഒന്നു കൂടി കാണാൻ കാത്തിരുന്നവർ ഒരുപാടാണ്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ കടുവയിലെ ഫൈറ്റ് സീൻ ട്രെൻഡിങ്ങായി കഴിഞ്ഞു. ഫൈറ്റ് സീനുകളിൽ ഷാജി കൈലാസിന്റെ മാസ് കടുവയിലും കാണാൻ സാധിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News