Natchathiram Nagargiradhu : പാ രഞ്ജിത്ത് ചിത്രം 'നച്ചത്തിരം ന​ഗർ​ഗിരതി'ലെ ആദ്യ ഗാനം പുറത്ത്; പ്രധാന കഥാപാത്രമായി കാളിദാസ് ജയറാം

Natchathiram Nagargiradhu Songs : രംഗർത്തിനം എന്ന ഗാനത്തിന് തേൻമയാണ് സംഗീതം നൽകിയിരിക്കുന്നത്. എൻജോയി എൻഞ്ചാമി എന്ന ഗാനം ഒരുക്കിയ അറിവിന്റെയാണ് വരികൾ. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 09:00 PM IST
  • രംഗർത്തിനം എന്ന ഗാനത്തിന് തേൻമയാണ് സംഗീതം നൽകിയിരിക്കുന്നത്.
  • എൻജോയി എൻഞ്ചാമി എന്ന ഗാനം ഒരുക്കിയ അറിവിന്റെയാണ് വരികൾ.
  • ചിത്രം ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.
  • 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ.
Natchathiram Nagargiradhu : പാ രഞ്ജിത്ത് ചിത്രം 'നച്ചത്തിരം ന​ഗർ​ഗിരതി'ലെ ആദ്യ ഗാനം പുറത്ത്; പ്രധാന കഥാപാത്രമായി കാളിദാസ് ജയറാം

ചെന്നൈ : കാളിദാസ് ജയറാം, കലൈയരസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത് ചിത്രത്തിലെ ആദ്യം ഗാനം പുറത്ത് വിട്ടു. രംഗർത്തിനം എന്ന ഗാനത്തിന് തേൻമയാണ് സംഗീതം നൽകിയിരിക്കുന്നത്. എൻജോയി എൻഞ്ചാമി എന്ന ഗാനം ഒരുക്കിയ അറിവിന്റെയാണ് വരികൾ. ചിത്രം ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും. 

രണ്ട് ദിവസം മുമ്പാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പരിപചയപ്പെടുത്തികൊണ്ട് അണിയറ പ്രവർത്തകർ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ചത്. ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. 

ALSO READ : "ദസറ" ഫ്രണ്ട്ഷിപ്പ് ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി; ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം

കാളിദാസ് ജയറാം, കലൈയരസൻ, ദുഷാര വിജയൻ എന്നിവർക്ക് പുറമേ രികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്.

'സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News