Natchathiram Nagargiradhu: 'നച്ചത്തിരം ന​ഗർ​ഗിരത്' ഉടൻ തിയേറ്ററുകളിലേക്ക്; പാ രഞ്ജിത്ത് ചിത്രം റിലീസ് പ്രഖ്യാപിച്ചു

ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 11:39 AM IST
  • പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
  • ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും.
  • ചിത്രത്തിന്റെ ടീസർ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.
Natchathiram Nagargiradhu: 'നച്ചത്തിരം ന​ഗർ​ഗിരത്' ഉടൻ തിയേറ്ററുകളിലേക്ക്; പാ രഞ്ജിത്ത് ചിത്രം റിലീസ് പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് നച്ചത്തിരം ന​ഗർ​ഗിരത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.  

ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Also Read: 'നക്ഷത്തിരം നകർകിരത്' ഒരു പ്രണയ കഥ; പാ രഞ്ജിത്ത് ചിത്രത്തിന്റെ പ്രൊമോ വീഡിയോ

 

'സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. 

Vishudha Mejo Release : കനത്ത മഴ; വിശുദ്ധ മെജോയുടെ റിലീസ് മാറ്റി വെച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടര്ന്ന് സാഹചര്യത്തിൽ വിശുദ്ധ മെജോയുടെ റിലീസ് മാറ്റി വെച്ചു. നാളെ ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് വിശുദ്ധ മെജോ.  സംസ്ഥാനത്ത് ഇന്നും  8 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്.  ഞായറാഴ്ച്ചയോടെ ചക്രവാതചുഴി ന്യുനമർദ്ദമായി മാറുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചിരിക്കുന്നത്. ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വിശുദ്ധ മെജോ. കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. 

പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഒറ്റമുണ്ട് പുണർന്ന് എന്ന് ആരംഭിക്കുന്ന ഗാനവും പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News