കൊച്ചി : ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് സിനിമയിലൂടെ പ്രേക്ഷക നിരൂപക പ്രശംസ നേടിയെടുത്ത ജേതാവ് ജിയോ ബേബിയും സംഘവും ഒരുക്കുന്ന മലയാളം ആന്തോളജി ഫ്രീഡം ഫൈറ്റ് (Freedom Fight) സിനിമയിലെ അഞ്ച് കഥകളുടെ ടൈറ്റലുകൾ പ്രഖ്യാപിച്ചു. അഞ്ച് കഥകളായി അവതരിപ്പിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവലൂടെ ഫെബ്രവരി 11ന് റിലീസ് ചെയ്യും.
ഗീതു അൺചേയിൻഡ്, അസംഘടിതർ, റേഷൻ ക്ലിപ്ത വിഹിതം, ഓൾഡ് ഏജ് ഹോം, പ്ര.തു.മു എന്നീ അഞ്ച് കഥകൾ അടങ്ങിയ അന്തോളജിയായിട്ടാണ് ഫ്രീഡം ഫൈറ്റ് അവതരിപ്പിക്കുന്നത്. ജിയോ ബേബിക്ക് പുറമെ നാല് യുവ സംവിധായകരായ കുഞ്ഞില മസ്സിലാമണി, ജിതിൻ ഐസക്ക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്.
5 വൈവിധ്യമാർന്ന കഥകളുമായി 5 സംവിധായകർ! The Great Indian Kitchen സിനിമയുടെ മേക്കേഴ്സ് അവതരിപ്പിക്കുന്ന ആന്തോളജി ചിത്രം 'ഫ്രീഡം ഫൈറ്റ്' SonyLIVൽ Feb 11 മുതൽ. #FreedomFightOnSonyLIV pic.twitter.com/uSNRTFOVuD
— SonyLIV (@SonyLIV) February 7, 2022
ഇതിൽ കുഞ്ഞില മസ്സിലമണിയുടെയും ഫ്രാൻസിസിന്റെയും ആദ്യ ചിത്രമാണ്. അർച്ചന 31 നോട്ട് ഔട്ട് എന്ന് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ സംവിധായകനാണ് അഖിൽ അനിൽകുമാർ.
ALSO READ : Veyil Movie Release : ഒടുവിൽ ഷെയിന്‍ നിഗത്തിന്റെ വെയിലും തിയേറ്ററിലേക്ക് എത്തുന്നു; റിലീസ് ഫെബ്രുവരി 25ന്
രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കിയാണ് ഗീതു അൺചേയിൻഡ് അവതരിപ്പിക്കുന്നത്. ശ്രന്ധയാണ് അസംഘടിതർ എന്ന കഥയിലെ മുഖ്യ കഥാപാത്രം. സംവിധായകൻ ജിയോ ബേബി തന്നെയാണ് റേഷൻ ക്ലിപ്ത വിഹിതത്തിലെ മറ്റൊരു പ്രധാന മുഖം. ജോജു ജോർജ് ഓൾഡ് ഏജ് ഹോം കഥയിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കും. പ്ര.തു.മു ആൺ അഞ്ചാമത്തെ കഥ. ഇവർക്ക് പുറമെ രോഹിണി, കബനി എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ ചിത്രത്തിലുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.