കാലം പുതിയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങാൻ കോവിഡ് വേണ്ടി വന്നുവെന്നാണ് സത്യം. തിയേറ്ററിൽ പോയി തന്നെ സിനിമ കണ്ട ജനതയുടെ ഫോണിലിതാ പടം റിലീസ് ചെയ്തു കഴിഞ്ഞു. പുതിയകാല ചിത്രങ്ങളെ ഒടിടിയെ (OTT) പരിചയപ്പെടുത്തിയപ്പോൾ സത്യത്തിൽ അപ്പോഴാണ് പലരും അറിയുന്നത് വർഷങ്ങൾക്ക് മുൻപെ തന്നെ നമ്മുടെ നാട്ടിലെത്തിയ ടെക്നോളജിയെ പറ്റി.
2008ൽ റിലയൻസ് എന്റർടെയിൻമെന്റിന്റെ ബിഗ്ഫ്ലിക്സ് ആണ് ഇന്ത്യയിൽ ആദ്യമായി ഒടിടി( ഓവർ ദ് ടോപ്പ്) ആരംഭിക്കുന്നത്. 2010ൽ നെക്സ്ജി ടിവി എന്ന ഒടിടി മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു. പിന്നീടാണ് ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ ഫൈവ് തുടങ്ങി 40 ഓളം ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ വന്നത്. പതിയെ യുവാക്കൾ കൂടുതലായി ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് മാറി. സിനിമയെ (Cinema) വെല്ലുന്ന കഥയുളള വെബ്സീരീസ് കാണുവാനായും, ഹോളീവുഡ് ചിത്രങ്ങൾക്കായും ഒടിടി പ്ലാറ്റ്ഫോമുകൾ സബ്സ്ക്രൈബ് ചെയ്യാൻ തുടങ്ങി.
ALSO READ: OTT: പുതിയ കാലത്തിനൊരു സിനിമാ തീയ്യേറ്റർ ഒടിടിയെ പറ്റി അറിയുമോ ?
സ്ഥിരം അടി ഇടി ചിത്രങ്ങൾ അല്ലാതെ കഥക്കും കഥാപാത്രങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്ന ചിത്രങ്ങൾ കൂടുതൽ തല പൊക്കിയപ്പോൾ രക്ഷിക്കാൻ ഒടിടി മാത്രമേ ഉണ്ടായുളളൂ. തിയേറ്ററിൽ പരാജയപ്പെട്ട് ഒടിടിയിലൂടെ വിജയിച്ച ചിത്രങ്ങൾ ഒരുപാടുണ്ട്. സത്യത്തിൽ വികാരാധീതമായി സിനിമ കാണാൻ വേണ്ടിയാണോ തിയേറ്റർ എക്സ്പീരിയൻസ് എന്ന് തോന്നിപ്പോകും അല്ലേ..... എങ്കിൽ അല്ല. കാരണം മാസ്റ്റർ എന്ന വിജയ് ചിത്രം നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ ഇറങ്ങിയ ആദ്യ ചിത്രമായിട്ട് കൂടിയും ആമസോൺ പ്രൈമിലൂടെ അത് വീണ്ടും റിലീസ് ചെയ്തില്ലേ.
.മലയാളത്തിൽ നിന്ന് ആദ്യമായി ഇറങ്ങിയ ഒടിടി റിലീസ് ആയിരുന്നു സൂഫിയും സുജാതയും. വലിയ വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആമസോൺ പ്രൈമിലൂടെയായിരുന്നു (Amazon Prime) ഇതിന്റെ സ്ക്രീനിംഗ്. അവതരണത്തിലെ പുതുമയായിരുന്നു സിനിമയ്ക്ക് ഇത്രയും പ്രേക്ഷക പ്രീതി നേടാൻ കാരണം. പുത്തൻ മാറ്റങ്ങൾക്ക് 100% നീതി പുലർത്തിയ മറ്റൊരു മലയാളചിത്രമായിരുന്നു ഐ ഫോണിലൂടെ ചിത്രീകരിച്ച സീ യു സൂൺ. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഈ ചിത്രം ക്ലീശേ കഥകൾക്ക് ഒരു മറുമരുന്നായിരുന്നു. മാത്രമല്ല, ക്യാമറയില്ലാതെ ഐ ഫോണിലൂടെ കഥക്ക് ഒരുതരത്തിലുളള കോട്ടവും തട്ടാതെ പൂർത്തീകരിക്കുക എന്നത് പ്രശംസനീയം തന്നെ.
ALSO READ: Malayalam Upcoming Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ അഞ്ച് മലയാള ചിത്രങ്ങൾ
നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ ഇറങ്ങിയ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തെ മുഖംമൂടി ഇല്ലാതെ വെളിപ്പെടുത്തിയ ചിത്രമായിരുന്നു. ഇതും പ്രേക്ഷകർ ഇരും കൈയും നീട്ടി സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...