'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ത്രില്ലറിനോടൊപ്പം വൈകാരിക നിമിഷങ്ങളും ഇടകലർന്നതായിരിക്കും സിനിമ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിലെത്തും.
അവളൊരു ഖൽബുള്ളൊരു സ്ത്രീയാണെടാ... എന്ന രഘുനാഥ് പാലേരിയുടെ സംഭാഷണത്തിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഒരു കട്ടിലിനെ ജീവനുതുല്യം സ്നേഹിക്കുന്ന സ്ത്രീയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി വന്നു ചേരുന്ന വ്യക്തികളും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.
Read Also: രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം!
രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു.
ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
പശ്ചാത്തല സംഗീതം- വർക്കി.എഡിറ്റിങ്-മനോജ് സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ,സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,
ഡിസൈൻസ്- തോട്ട് സ്റ്റേഷൻ,പി ആർ ഒ- എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.