Ntikkakkakkoru Premondarnn: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഉടൻ പ്രേക്ഷകരിലേക്ക് എത്തും; ചിത്രീകരണം പൂർത്തിയായി

ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 10:57 AM IST
  • ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് അണിയറക്കാർ.
  • ഭാവന, ഷറഫുദ്ദീൻ ഉൾപ്പെടെയുള്ളവർ പാക്കപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
  • 60 ദിവസമാണ് സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നത്.
Ntikkakkakkoru Premondarnn: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഉടൻ പ്രേക്ഷകരിലേക്ക് എത്തും; ചിത്രീകരണം പൂർത്തിയായി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിന്റെ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രം. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വളരെ വേ​ഗമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. ഭാവന, ഷറഫുദ്ദീൻ ഉൾപ്പെടെയുള്ളവർ പാക്കപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 60 ദിവസമാണ് സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നത്. 

ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങലൂരിൽ ഈ വർഷം ജൂൺ മാസത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരിൽ തന്നെയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mrs.June6  (@bhavzmenon)

Also Read: Ntikkakkakkoru Premondarnn Movie: ഭാവനയുടെ "ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

 

മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന് ശേഷം ഭാവനയുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പോൾ മാത്യൂസ്, നിഷാന്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് വിനായക് ശശികുമാറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News