‘Ntikkakkakkoru Premandaarnnu’ Movie : ഭാവനയുടെ തിരിച്ച് വരവ് ഒരുക്കുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'; ഷൂട്ടിങ് ആരംഭിച്ചു

Ntikkakakoru Premandaarnn Movie : ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 02:55 PM IST
  • ഷറഫുദ്ധീൻ നായകനാകുന്ന ചിത്രത്തിൻറെ പൂജ നടത്തിയത് കൊടുങ്ങലൂരാണ്.
  • നിലവിൽ കൊടുങ്ങലൂരിൽ തന്നെയാണ് ചിത്രത്തിൻറെ ഷൂട്ടിങും പുരോഗമിക്കുന്നത്.
  • ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.
  • ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മുമ്പ് പുറത്തുവിട്ടിരുന്നു.
‘Ntikkakkakkoru Premandaarnnu’ Movie : ഭാവനയുടെ തിരിച്ച് വരവ് ഒരുക്കുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'; ഷൂട്ടിങ് ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവനയെ മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! ന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷറഫുദ്ധീൻ നായകനാകുന്ന ചിത്രത്തിൻറെ പൂജ നടത്തിയത് കൊടുങ്ങലൂരാണ്. നിലവിൽ കൊടുങ്ങലൂരിൽ തന്നെയാണ് ചിത്രത്തിൻറെ ഷൂട്ടിങും പുരോഗമിക്കുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മുമ്പ് പുറത്തുവിട്ടിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിരുന്നു. റെനീഷ് അബ്‍ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നി‍ർമ്മാണം. മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.

ALSO READ:  Bhavana Movie : "തിരിച്ച് വരവിനായുള്ള എന്റെ പോരാട്ടത്തിൽ പങ്ക് ചേരൂ"; ഭാവനയുടെ ഹ്രസ്വ ചിത്രം ദ സര്‍വൈവലിന്റെ ടീസറെത്തി

അതേസമയം ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ  ഹ്രസ്വ ചിത്രം ദ സര്‍വൈവൽ റിലീസ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീപക്ഷ പ്രമേയത്തിലെത്തിയ ചിത്രമാണ് ദ സർവൈവൽ. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനെയാണ് ചിത്രത്തിൻറെ ടീസറിൽ പങ്ക് വെച്ചിരുന്നു. മൈക്രോ ചെക്കാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ എസ്.എൻ. രജീഷ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. പെൺകരുത്തിന്‍റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു ദി സർവൈവൽ. സ്ത്രീകളുടെ അതിജീവനം മുൻനിർത്തിയുള്ള ‌പ്രമേയത്തെക്കുറിച്ചു കേട്ടതിനു പിന്നാലെ ഭാവന അഭിനയിക്കാൻ തയ്യാറാകുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.ഷൂട്ടിങ്ങിൽ ഉടനീളം പൂർണമായി സഹകരിച്ച നടി ചിത്രം മികവുറ്റതാക്കാൻ എല്ലാ പിന്തുണയും ‌നൽകിയതായും സംവിധായകൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News