നടൻ വിനായകന്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടിയും നർത്തകിയുമായ നിരഞ്ജന അനൂപ്. ഞാനടക്കമുള്ള സിനിമാമേഖലയ്ക്ക് ഇത് അപമാനമാണെന്നും. വിനായകനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായത് നിർഭാഗ്യകരമാണ് എന്നുമാണ് നിരഞ്ചന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നിരഞ്ചനയുടെ വാക്കുകൾ
ഞാനടങ്ങുന്ന സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗ വാർത്തയിൽ വളരെ രൂക്ഷമായ പ്രതികരണം ഉണ്ടായി. ഇത് അങ്ങേയറ്റം അപമാനവും നിരാശജനകവുമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ വേദനിപ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രിയ പരേതാത്മാവിനോടും മഹത്വമുള്ള നേതാവിനോടുമുള്ള എല്ലാ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി ഇത് ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു....ആത്മശാന്തി
ALSO READ: എനിക്കിത് പറയാനുള്ള അർഹതയുണ്ടോയെന്ന് അറിയില്ല; ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് ബാല, വീഡിയോ
അതേസമയം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ വിനായകന്റെ പരാമർശത്തിൽ നടപടികൾ ഒന്നും സ്വീകരിക്കരുതെന്ന് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അച്ഛൻ ജീവിച്ചിരിന്നിരുന്നുവെങ്കിൽ ഇങ്ങനെ തന്നെയാണ് പറയുക എന്നും അദ്ദേഹം പറഞ്ഞു.വിനായകന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം നടന്നിരുന്നു. ഫ്ലാറ്റിലെത്തിയ പ്രവർത്തകർ ജനൽ തകർത്തു. പിന്നീട് പോലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പ്രവർത്തകരെ അവിടെ നിന്നും തിരിച്ചയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...