'Nick and I are expecting...' പ്രിയങ്ക ചോപ്ര ഗര്‍ഭിണിയോ? അടുത്ത ചോദ്യവുമായി ആരാധകര്‍

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും  തമ്മിലുള്ള വിവാഹം അവസാന ഘട്ടത്തിലാണ്,  ഇരുവരും വിവാഹ മോചനത്തിന്‍റെ വക്കിലാണ് എന്ന തരത്തില്‍  അടുത്തിടെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ  അടുത്ത "അഭ്യൂഹത്തിന്" തിരി കൊളുത്തിയിരിയ്ക്കുകയാണ് ദേശി ഗേള്‍.....!! 

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 06:45 PM IST
  • ഒരു പരിപാടിയ്ക്കിടെ പ്രിയങ്ക ചോപ്ര നടത്തിയ ഒരു പരാമര്‍ശമാണ് താരം ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള സംശയം ആരാധകര്‍ക്കിടെ ഉയര്‍ത്തിയത്‌.
'Nick and I are expecting...' പ്രിയങ്ക ചോപ്ര ഗര്‍ഭിണിയോ? അടുത്ത ചോദ്യവുമായി ആരാധകര്‍

Mumbai: പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും  തമ്മിലുള്ള വിവാഹം അവസാന ഘട്ടത്തിലാണ്,  ഇരുവരും വിവാഹ മോചനത്തിന്‍റെ വക്കിലാണ് എന്ന തരത്തില്‍  അടുത്തിടെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ  അടുത്ത "അഭ്യൂഹത്തിന്" തിരി കൊളുത്തിയിരിയ്ക്കുകയാണ് ദേശി ഗേള്‍.....!! 

ഒരു പരിപാടിയ്ക്കിടെ പ്രിയങ്ക ചോപ്ര നടത്തിയ ഒരു പരാമര്‍ശമാണ്  താരം ഗര്‍ഭിണിയാണോ എന്ന  തരത്തിലുള്ള സംശയം ആരാധകര്‍ക്കിടെ ഉയര്‍ത്തിയത്‌.

Also Read:  Priyanka Chopra: നിക്ക് ജോനാസുമായി വിവാഹമോചനത്തിന് പ്രിയങ്ക ചോപ്ര? സൂചന നല്‍കി താരം
  
നവംബർ 23-ന് നെറ്റ്ഫ്ലിക്സിൽ  ( Netflix) പ്രദർശിപ്പിച്ച  'The Jonas Brothers Family Roast' എന്ന പരിപാടിയാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.  ഈ പരിപാടിയില്‍ പ്രിയങ്ക  "ജോനാസ്" ആയി മാറിയതിന്‍റെ നേട്ടങ്ങളും  നിക്കിന്‍റെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതിനെക്കുറിച്ചും വാചാലയായി.  

Also Read:  Priyanka Chopra-Nick Jonas divorce rumours: പ്രിയങ്കയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് മധു ചോപ്ര

വാക് ചാതുരിയില്‍ അതിസമര്‍ത്ഥയായ പ്രിയങ്ക ചോപ്ര  തന്‍റെ ശൈലി കൊണ്ട് ഏവരെയും കൈയിലെടുത്തു എന്ന് തന്നെ പറയാം...   വിവാഹജീവിതത്തെക്കുറിച്ച് സംസാരിച്ച പ്രിയങ്ക  ജോനാസ് കുടുംബത്തില്‍  കുട്ടികളില്ലാത്ത ഒരേയൊരു ദമ്പതികൾ തങ്ങളാണെന്ന് പറഞ്ഞു.   നിക്കിന്‍റെ സഹോദരനായ കെവിൻ ജോനാസിന് രണ്ട് പെൺമക്കളുണ്ട്,  മറ്റൊരു സഹോദരനായ ജോ ജോനാസിനും  ഭാര്യ സോഫി ടർണറിനും   ഒരു മകളുണ്ട്,  39 കാരിയായ താരം  പറഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

കുട്ടികളില്ലാത്ത ദമ്പതികള്‍ തങ്ങളാണ് എന്ന  പ്രിയങ്കയുടെ  പരാമര്‍ശം തന്നെ ഏവരെയും ഞെട്ടിച്ചു. അതിനു പിന്നാലെയാണ് പ്രിയങ്കയിലെ കോമഡി താരം  പുറത്തു വന്നത്.  

എന്നാല്‍, താരത്തിന്‍റെ അടുത്ത പ്രസ്താവന നിക്ക് ഉൾപ്പെടെ എല്ലാവരെയും വീണ്ടും   ഞെട്ടിച്ചു എന്ന് വേണം പറയാന്‍.  പ്രിയങ്ക തുടര്‍ന്നു,  "അതുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്താൻ ഞാൻ ആവേശഭരിതയാകുന്നത്.  "Nick and I are expecting....." ഇതോടെ സദസ് നിശബ്ദമായി.  ഒരു നിമിഷം താരം എന്താണ് പറഞ്ഞുവരുന്നത് എന്നാലോചിച്ച സദസിനായി  അപ്പോഴാണ് പരിപാടിയിലെ "പ്രിയങ്ക പഞ്ച്"  (Priyanka Punch) പുറത്തുവന്നത്...   "ഇന്ന് രാത്രി മദ്യപിച്ച് നാളെ മുഴുവന്‍  ഉറങ്ങാന്‍ ...!!  ("To get drunk tonight and sleep in tomorrow!") പ്രിയങ്ക തമാശ രൂപേണ തുടര്‍ന്നു.  

Also Read: Priyanka Chopra-Nick Jonas divorce rumours: പ്രിയങ്ക ചോപ്രയുടെ സന്തോഷകരമായ ദിനങ്ങള്‍.... ചിത്രങ്ങള്‍ കാണാം...

പ്രിയങ്ക നിക്കിനേയും  വിട്ടില്ല,  താന്‍ ഇത് പറഞ്ഞപ്പോള്‍ മുഖം വിളറിയിരുന്നതായി താരം നിക്കിനോടായി പറയുകയും  ചെയ്തു....!! 

എന്തായാലും വീഡിയോ പുറത്തുവന്നതോടെ,   ഗര്‍ഭിണിയാണെന്ന സൂചനയാണോ പിയങ്ക നല്‍കിയത് എന്നാണ് ആരാധകരുടെ ചിന്ത...  പരിപാടിയിലെ   'expecting' എന്ന വാക്കാണ്‌ വിവാഹ മോചന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News