Neru Movie Box Office | ഇതുവരെ നേര് നേടിയത് എത്ര, ബോക്സോഫീസ് റിപ്പോർട്ട്

Neru Movie Kerala Box Office: ചിത്രത്തിൻറെ മറ്റ് ദിവസങ്ങളിലെ കണക്കും പറത്ത് വന്നിട്ടുണ്ട്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം ഇതുവരെ 11 കോടിയാണ് തീയ്യേറ്ററുകളിൽ നേടിയത്

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 09:37 AM IST
  • ചിത്രത്തിൻറെ മറ്റ് ദിവസങ്ങളിലെ കണക്കും പറത്ത് വന്നിട്ടുണ്ട്
  • വളരെ വേഗം ചിത്രം 20 കോടി നേടുമെന്നാണ് പ്രവചനം
  • ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്നകോർട്ട് റൂം ഡ്രാമയാണ് നേര്
Neru Movie Box Office | ഇതുവരെ നേര് നേടിയത് എത്ര, ബോക്സോഫീസ് റിപ്പോർട്ട്

മികച്ച പ്രേക്ഷക പ്രതികരണം നേടി തീയ്യേറ്ററുകളിൽ തുടരുകയാണ് നേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ 3 കോടിക്ക് മുകളിൽ നേടിയെന്നാണ് കണക്ക്. ഇതിനിടയിൽ നേരിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ പുറത്ത് വന്നിട്ടുണ്ട്.  മൂവി റോക്കേഴ്സ് എന്ന ട്വിറ്റർ പേജ് പങ്ക് വെച്ച കണക്ക് പ്രകാരം 3.45 കോടിയാണ് ചിത്രം നേടിയത്. വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാലിൻറെ തിരിച്ച് വരവയാണ് എല്ലാവരും ഇതിനെ കാണുന്നത്.

ചിത്രത്തിൻറെ മറ്റ് ദിവസങ്ങളിലെ കണക്കും പറത്ത് വന്നിട്ടുണ്ട്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം ഇതുവരെ 11 കോടിയാണ് തീയ്യേറ്ററുകളിൽ നേടിയത്. വളരെ വേഗം ചിത്രം 20 കോടി നേടുമെന്നാണ് പ്രവചനം. ഇങ്ങനെ വന്നാൽ സമീപകാലത്തെ ഒരു വമ്പൻ മോഹൻലാൽ ഹിറ്റായിരിക്കും ചിത്രം.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്നകോർട്ട് റൂം ഡ്രാമയാണ് നേര്. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ  ചിത്രം നിർമിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രിയമണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം  അവതരിപ്പിക്കുന്നത്

.ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.

13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ വക്കീൽ വേഷത്തിൽ ചിത്രത്തിലെത്തുന്നത്.  തീയ്യേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷം ചിത്രം താമസിക്കാതെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഹോട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News