Nerariyum Nerathu: കുടുംബ ബന്ധങ്ങളും പ്രണയവും പ്രമേയമായി "നേരറിയും നേരത്ത്"; ചിത്രീകരണം ആരംഭിച്ചു

Nerariyum Nerathu Movie: തിരുവനന്തപുരത്താണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2024, 03:57 PM IST
  • വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണനാണ് ചിത്രം നി‍ർമിക്കുന്നത്
  • സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Nerariyum Nerathu: കുടുംബ ബന്ധങ്ങളും പ്രണയവും പ്രമേയമായി "നേരറിയും നേരത്ത്"; ചിത്രീകരണം ആരംഭിച്ചു

രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം "നേരറിയും നേരത്ത്" ചിത്രീകരണം ആരംഭിച്ചു. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമിക്കുന്ന ചിത്രം പ്രമേയമാക്കുന്നത് സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളമാണ്.

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: ഷൈൻ ടോം ചാക്കോയുടെ "ഒരു അന്വേഷണത്തിന്റെ തുടക്കം''; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ബാനർ- വേണി പ്രൊഡക്ഷൻസ്. രചന, സംവിധാനം- രഞ്ജിത്ത് ജിവി. നിർമാണം- എസ്. ചിദംബരകൃഷ്ണൻ. ഛായാഗ്രഹണം- ഉദയൻ അമ്പാടി. എഡിറ്റിംഗ്- മനു ഷാജു. ഗാനരചന- സന്തോഷ് വർമ്മ. സംഗീതം- ടി.എസ്. വിഷ്ണു. പ്രൊഡക്ഷൻ കൺട്രോളർ- കല്ലാർ അനിൽ. ചീഫ് അസ്സോസിയേറ്റ്  ഡയറക്ടർ- ജിനി സുധാകരൻ. അസ്സോസിയേറ്റ് ഡയറക്ടർ- അരുൺ ഉടുമ്പ്ഞ്ചോല. കല- അജയൻ അമ്പലത്തറ. കോസ്റ്റ്യൂം- റാണ പ്രതാപ്. ചമയം- അനിൽ നേമം. സ്റ്റിൽസ്- നൗഷാദ് കണ്ണൂർ. ഡിസൈൻസ്- പ്രമേഷ് പ്രഭാകർ. പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News