തെന്നിന്ത്യൻ ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന വിവാഹമാണ് നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ളത്. ഇതിനോടകം തന്നെ പല തവണ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നിട്ടുമുണ്ട്.
പക്ഷേ ഇത്തരം ഒരു വാർത്തയോടും നയൻസ് (Nayanthara) പ്രതികരിച്ചിട്ടില്ലായിരുന്നു എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയം സംവിധായകൻ വിഘ്നേഷ്ശിവനുമായി കഴിഞ്ഞുവെന്ന് നയൻസ് പറയുന്നതിന്റെ വീഡിയോ വൈറലാകുകയാണ്.
തമിഴിലെ പ്രമുഖ ചാനലായ വിജയ് ടെലിവിഷനിൽ ഓഗസ്റ്റ് 15 സ്പെഷ്യൽ പ്രോഗ്രാമായ ഒരു അഭിമുഖത്തിലാണ് നയൻതാര വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ആരാധകർക്കൊപ്പം പങ്കുവയ്ക്കാൻ പോകുന്നത്. അഭിമുഖത്തിന്റെ പ്രൊമോ യൂട്യൂബിൽ വന്നപ്പോഴാണ് ഇക്കാര്യം പുറത്താകുന്നത്.
തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനി നടത്തിയ പരിപാടിയിലാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര (Nayanthara) അതിഥിയായെത്തുന്നത്. ഈ പരിപാടിയുടെ പ്രത്യേകത എന്നുപറയുന്നത് ഏറെ വർഷങ്ങൾക്ക് ശേഷമാണ് നയൻതാര ഒരു ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് എന്നതാണ്.
ഷോയിൽ നിരവധി രസകരമായ ചോദ്യങ്ങൾ താരത്തിനോട് ചോദിക്കുന്നുണ്ട്. അതിന് താരം ഉത്തരവും നൽകുന്നുണ്ട്. ഷോയിൽ അവതാരക കയ്യിലെ മോതിരത്തേക്കുറിച്ചു ചോദിച്ചപ്പോഴാണ് ഇത് തന്റെ എൻഗേജ്മെൻറ് റിംഗ് എന്ന് താരം (Nayanthara) മറുപടി പറയുന്നത്. മാത്രമല്ല വിഘ്നേഷ് ശിവനിൽ എന്താണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്? എന്ന ചോദ്യത്തിന് എനിക്ക് എല്ലാം ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്. പ്രൊമോ യൂട്യൂബിൽ വന്നതോടെ അഭിമുഖം കാണാൻ ആർധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...