Natchathiram Nagargiradhu: ഓ​ഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക്; 'നച്ചത്തിരം ന​ഗർ​ഗിരത്' ട്രെയിലർ പുറത്ത്

ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 01:25 PM IST
  • ഓ​ഗസ്റ്റ് 31നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
  • ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ​ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
  • ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടൊരു വീഡിയോയും ഇറങ്ങിയിരുന്നു.
Natchathiram Nagargiradhu: ഓ​ഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക്; 'നച്ചത്തിരം ന​ഗർ​ഗിരത്' ട്രെയിലർ പുറത്ത്

ചെന്നൈ: കാളിദാസ് ജയറാം, കലൈയരസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓ​ഗസ്റ്റ് 31നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ​ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടൊരു വീഡിയോയും ഇറങ്ങിയിരുന്നു. ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. 

ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Also Read: Natchathiram Nagargiradhu: 'നച്ചത്തിരം ന​ഗർ​ഗിരത്' ഉടൻ തിയേറ്ററുകളിലേക്ക്; പാ രഞ്ജിത്ത് ചിത്രം റിലീസ് പ്രഖ്യാപിച്ചു

 

സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News